Connect with us

കരഞ്ഞും തലമൊട്ടയടിച്ചും ശയനപ്രദക്ഷിണം നടത്തിയും അല്ല അവർ നിങ്ങൾക്കൊപ്പം കസേര നേടേണ്ടത്. തുല്യ പ്രാതിനിധ്യം….. തുല്യ പ്രാതിനിധ്യം ആദ്യം അതൊന്ന് ഉരുവിട്ടു പഠിക്കു!

Malayalam

കരഞ്ഞും തലമൊട്ടയടിച്ചും ശയനപ്രദക്ഷിണം നടത്തിയും അല്ല അവർ നിങ്ങൾക്കൊപ്പം കസേര നേടേണ്ടത്. തുല്യ പ്രാതിനിധ്യം….. തുല്യ പ്രാതിനിധ്യം ആദ്യം അതൊന്ന് ഉരുവിട്ടു പഠിക്കു!

കരഞ്ഞും തലമൊട്ടയടിച്ചും ശയനപ്രദക്ഷിണം നടത്തിയും അല്ല അവർ നിങ്ങൾക്കൊപ്പം കസേര നേടേണ്ടത്. തുല്യ പ്രാതിനിധ്യം….. തുല്യ പ്രാതിനിധ്യം ആദ്യം അതൊന്ന് ഉരുവിട്ടു പഠിക്കു!

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ലതിക സുഭാഷ് കെ.പി.സി.സി. ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. പിന്നീട് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും അവര്‍ രാജിവെച്ചിരുന്നു. ലതികയെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം.

ഒരു സ്ത്രീയായി എന്നതു മാത്രമാണ് അവരുടെ അയോഗ്യത. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെ ആണ്‍ നേതാക്കളും ഇതു കാണുക. ലജ്ജിക്കുക തല താഴ്ത്തുക. കരഞ്ഞും തലമൊട്ടയടിച്ചും ശയനപ്രദക്ഷിണം നടത്തിയും അല്ല അവര്‍ നിങ്ങള്‍ക്കൊപ്പം കസേര നേടേണ്ടത്. തുല്യ പ്രാതിനിധ്യം. തുല്യ പ്രാതിനിധ്യം തുല്യ പ്രാതിനിധ്യം ആദ്യം അതൊന്ന് ഉരുവിട്ടു പഠിക്കു. എന്നിട്ടാകാം ബാക്കി ഗീര്‍വ്വാണങ്ങള്‍, -ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണ രൂപം

കഴിവും പ്രസരിപ്പും പ്രവർത്തനപരിചയവുമുള്ള ഒരു സ്ത്രീക്കു
വേണ്ടി ഞാൻ പിന്മാറാൻ തയ്യാറാണെന്ന് പറയാൻ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയിലെ ഏതെങ്കിലും പുരുഷ നേതാവ് എന്നെങ്കിലും തയ്യാറാകുമോ ?നിങ്ങളേക്കാൾ സമർഥയായ ഒരു സ്ത്രീ മുന്നിൽ വന്ന് നിന്നാൽ ഭയപ്പെട്ടു പോകാനുള്ള നേതൃത്വ ഗുണമൊക്കെയേ നിങ്ങൾക്കുള്ളു . കാരണം നിങ്ങളുടേതു കസേരയെ മാത്രം ലാക്കാക്കിയുള്ള വട്ടംചുറ്റലാണ്. അതിൽ തുല്യ പ്രാതിനിധ്യമെന്ന സങ്കൽപമോ ജനാധിപത്യ ബോധമോ ഇല്ല. അതുകൊണ്ടു തന്നെ പൂർണ്ണ അഭിമാനത്തോടെ തലയുയർത്തി നിങ്ങൾക്കാർക്കെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാനാകുമെന്നു ഞാൻ കരുതുന്നില്ല.

ലതിക സുഭാഷ് കോട്ടയം ബിസിഎം കോളേജിൽ എന്റെ കുറച്ചു ജൂനിയറായി പഠിച്ചിരുന്നു. അന്നേ കാംപസിൽ തിരഞ്ഞെടുപ്പൊക്കെ വരുമ്പോൾ വളരെ ആക്ടീവാണ്. പിന്നീട് കോട്ടയത്ത് നിസ്വാർഥയായ കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ എവിടെയും ഏതു മുക്കിലും മൂലയിലും അവരുണ്ട്. നിറഞ്ഞ ചിരിയുമായി ഓടി നടക്കും. ആരുടെയടുത്തും സ്നേഹത്തോടെ അവരുണ്ടാകും. എന്നെക്കുറിച്ചും നിങ്ങളെക്കുറിച്ചും അവർ നല്ലതു കണ്ടെത്തി പറയും. അവസരവാദിയല്ല. ഷാനിമോളെപ്പോലെ, സി.എസ് സുജാതയെ പോലെ ലതിക എനിക്കേറെ പ്രിയപ്പെട്ടവളാകുന്നത് പ്രവർത്തനങ്ങളിലെ നിസ്വാർഥ പരിശ്രമങ്ങൾ കൊണ്ടാണ്.

സംസ്ഥാനമൊട്ടാകെ കോൺഗ്രസ്സിനു വേണ്ടി പണിയെടുക്കുന്ന ലതികയുടെ ഇന്നത്തെ വികാരം ഞങ്ങൾക്കു മനസ്സിലാകും. ഒരു സ്ത്രീയായി എന്നതു മാത്രമാണ് അവരുടെ അയോഗ്യത.
എല്ലാ രാഷ്ട്രീയ പാർട്ടിയിലെ ആൺ നേതാക്കളും ഇതു കാണുക. ലജ്ജിക്കുക തല താഴ്ത്തുക.
കരഞ്ഞും തലമൊട്ടയടിച്ചും ശയനപ്രദക്ഷിണം നടത്തിയും അല്ല അവർ നിങ്ങൾക്കൊപ്പം കസേര നേടേണ്ടത്. തുല്യ പ്രാതിനിധ്യം. തുല്യ പ്രാതിനിധ്യം തുല്യ പ്രാതിനിധ്യം ആദ്യം അതൊന്ന് ഉരുവിട്ടു പഠിക്കു. എന്നിട്ടാകാം ബാക്കി ഗീർവ്വാണങ്ങൾ,

എസ് ശാരദക്കുട്ടി .

More in Malayalam

Trending

Recent

To Top