tollywood
തെന്നിന്ത്യയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണ് ചിത്രത്തില്‍.. ആരാണെന്ന് മനസ്സിലായോ?
തെന്നിന്ത്യയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണ് ചിത്രത്തില്‍.. ആരാണെന്ന് മനസ്സിലായോ?
ആരാധകര്‍ക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണുക എന്നത് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. അത്തരത്തിലൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വലിയ രീതിയില്‍ പ്രചരിക്കുന്നത്. ഒരു കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ മെഗാസ്റ്റാര്‍ ആയിരുന്നു ചിരഞ്ജീവി. ഇപ്പോഴും തെലുങ്ക് സിനിമ ഭരിക്കുന്നത് ചിരഞ്ജീവിയും കുടുംബവും ആണെന്ന് തന്നെ പറയാം.
ചിരഞ്ജീവിയുടെ മകന് രാം ചരണ്‍ തേജയാണ് ചിത്രത്തിലുള്ളത്. രാം ചരണ്‍ മലയാളികള്‍ക്കും ഏറെ സുപരിചിതനാണ്. രാജമൗലി സംവിധാനം ചെയ്ത ധീര എന്ന ചിത്രത്തിലൂടെ ആണ് രാംചരന്‍ ശ്രദ്ധിക്കപ്പെടുന്നത്. കേരളത്തിലും രാംചരന്‍ തേജയ്ക്ക് ആരാധകരേറെയാണ്. രാംചരണ്‍ തേജയുടെ ആദ്യചിത്രമായിരുന്നു ചിരുത.
തുടര്‍ന്നുവന്ന ചിത്രമായിരുന്നു ധീര. എന്നാല്‍ ഈ ചിത്രമായിരുന്നു കേരളത്തില്‍ ആദ്യം മൊഴിമാറ്റി എത്തിയത്. ആയിരം ദിവസം തെലുങ്ക് തിയേറ്ററുകളില്‍ കളിച്ച സിനിമയായിരുന്നു ധീര. കേരളത്തിലും ഈ ചിത്രം വലിയ വിജയമായിരുന്നു. 100 ദിവസത്തോളം ഈ ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ ഓടി.
ഇപ്പോള്‍ രാംചരണ്‍ തേജയുടെ കുട്ടിക്കാല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തെലുങ്ക് മാധ്യമങ്ങളില്‍ ആണ് ഈ ചിത്രങ്ങള്‍ ആദ്യം വന്നത്. വൈകാതെ തന്നെ കേരള മാധ്യമങ്ങളും ഇത് ഏറ്റെടുത്തു. താരത്തിന് കേരളത്തിലും നിരവധി ആരാധകര്‍ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ കേരളത്തിലും ഈ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായി മാറി കൊണ്ടിരിക്കുകയാണ്.
