Malayalam
‘പോയി പണി നോക്കാന്‍ പറ’ ചേച്ചീ..ഇനിയും ഒരുപാട് ചിരിക്കാനും ഓടാനുമുണ്ട്; സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ വീണ്ടും ഫോട്ടോയുമായി മഞ്ജു
‘പോയി പണി നോക്കാന്‍ പറ’ ചേച്ചീ..ഇനിയും ഒരുപാട് ചിരിക്കാനും ഓടാനുമുണ്ട്; സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ വീണ്ടും ഫോട്ടോയുമായി മഞ്ജു
റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ടവരില്‍ ഒരാളായി മാറിയ താരമാണ് മഞ്ജു പത്രോസ്. മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. നോര്‍ത്ത് 24 കാതം, ഉട്ടോപ്യയിലെ രാജാവ്, മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തൊട്ടപ്പന്‍ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ സിനിമകളില്‍ ഇതിനകം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു.
ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ഓരോ പോസ്റ്റുമായി എത്തുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ പതിവാണ്. ഷോയില്‍ നിന്ന് പുറത്തെത്തിയതിനു ശേഷം എറണാകുളം കിഴക്കമ്പലം സ്വദേശി കൂടിയായ മഞ്ജു ഇപ്പോള്‍ സുഹൃത്ത് സിമിയുമായി ചേര്‍ന്ന് ബ്ലാക്കീസ് എന്ന പേരില്‍ ഒരു യൂ ട്യൂബ് ചാനലിലൂടെയും മഞ്ജു പ്രേക്ഷകരുടെ ഇടയില്‍ എത്തുന്നുണ്ട്. അളിയന്‍സ് എന്ന പരമ്പരയിലൂടെയും മഞ്ജു ഇപ്പോള്‍ താരമാണ്. വ്യക്തിപരമായ വിശേഷങ്ങളൊക്കെ താരം ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അളിയന്‍സില്‍ ഒപ്പം അഭിനയിക്കുന്ന സൗമ്യ ഭാഗ്യന്റെ പിറന്നാള്‍ ദിനത്തിലാണ് മനോഹരമായ കുറിപ്പ് പങ്കുവെച്ചത്.
”ഒരുമിച്ചിരുന്നു ഒരുപാട് പൊട്ടിചിരിച്ചിട്ടുണ്ട്.. ഒരുപാട് കരഞ്ഞിട്ടുണ്ട്… ഒരാളുടെ സങ്കടം കാണുമ്പോള്‍, സന്തോഷം കാണുമ്പോള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട്..ഞാന്‍ കരഞ്ഞാല്‍ അപ്പൊ പറയും ‘പോയി പണിനോക്കാന്‍ പറ ചേച്ചി.. ചേച്ചി കരയണ്ട..ചേച്ചി വന്നേ..,’ഇങ്ങനെ പറയാന്‍ ഒരു അനിയത്തി ഒരു കൂട്ടുകാരി ഉണ്ടാകുന്നത് ഭാഗ്യമാണ്.. ഇനിയും ഒരുപാട് ചിരിക്കാനും ഓടാനും ഉണ്ട് ഞങ്ങള്‍ക്ക്. എന്റെ കൊച്ചിന് ഒരായിരം ജന്മദിനാശംസകള്‍”, എന്നാണ് മഞ്ജു കുറിച്ചത്. മഞ്ജുവിന്റെ ആശംസകള്‍ക്ക് മറുപടിയുമായി സൗമ്യയും എത്തുകയുണ്ടായി. എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ തുണ. മനസ് നിറയെ സ്‌നേഹം മാത്രം ചേച്ചി ഉമ്മ, എന്നാണ് സൗമ്യ മറുപടിയായി കുറിച്ചത്.
നിരവധി തവണ നിറത്തിന്റെ പേരിലും അല്ലാതെയും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുള്ള മഞ്ജു അവയെല്ലാം തന്നെ ധൈര്യമായി നിന്ന് നേരിട്ടുണ്ട്. ഇടയ്ക്കിടെ സദാചാര ആങ്ങളമാരുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന മഞ്ജു ടാറ്റൂ ചെയ്തതും സൈബര്‍ അറ്റാക്കിന് ഇടയാക്കി. പുതിയൊരു ടാറ്റൂ ശരീരത്തില്‍ പതിപ്പിച്ച സന്തോഷം തന്റെ യൂ ട്യൂബ് ചാനലിലൂടെ പങ്ക് വെച്ചിരുന്നു. ഇതിന് അശ്ലീല കമന്റുമായി നിരവധി പേരാണ് എത്തിയത്. കുറച്ച് നളുകള്‍ക്ക് മുമ്പ് മഞ്ജുവും ഭര്‍ത്താവും വേര്‍പിരിയുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
എന്നാല്‍ ഈ വാര്‍ത്തയില്‍ യാതൊരു കഴമ്പുമില്ലെന്നും വാര്‍ത്ത തന്നെ വളരെയധികം വേദനിപ്പിച്ചു എന്നും അറിയിച്ചുകൊണ്ട് മഞ്ജുവിന്റെ ഭര്‍ത്താവ് സുനില്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെയും കുടുംബത്തിന്റെയും പിന്തുണയോട് കൂടിയാണ് മഞ്ജു റിയാലിറ്റിഷോയില്‍ പങ്കെടുക്കാന്‍ പോയതെന്നും തങ്ങളുടെ എല്ലാവരുടെയും പിന്തുണ അവള്‍ക്കുണ്ടെന്നും സുനില്‍ പറഞ്ഞിരുന്നു. മഞ്ജുവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് സുനില്‍ ഈ പ്രതികരണം നടത്തിയത്. സുനില്‍ അല്ല മഞ്ജുവിന്റെ പേജ് കൈകാര്യം ചെയ്യുന്നതെന്നും വീഡിയോയോടൊപ്പം പ്രത്യേകം കുറിച്ചിരുന്നു.