Connect with us

മൂഡ് എന്നെഴുതി വഴുതനയുടെ ചിത്രത്തോടൊപ്പം ആന്‍ഡ്രിയ; കണ്ണുതള്ളി ആരാധകര്‍

Malayalam

മൂഡ് എന്നെഴുതി വഴുതനയുടെ ചിത്രത്തോടൊപ്പം ആന്‍ഡ്രിയ; കണ്ണുതള്ളി ആരാധകര്‍

മൂഡ് എന്നെഴുതി വഴുതനയുടെ ചിത്രത്തോടൊപ്പം ആന്‍ഡ്രിയ; കണ്ണുതള്ളി ആരാധകര്‍

ഗായികയായി എത്തി സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ തന്റേതായൊരു സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് ആന്‍ഡ്രിയ ജെറമിയ. ആന്‍ഡ്രിയയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു വട ചെന്നൈയിലെ ചന്ദ്ര. സിനിമയും കഥാപാത്രവും പ്രേക്ഷക മനസിലാണ് ഇടം നേടിയത്. ഡാന്‍സര്‍, മ്യൂസിക് കമ്പോസര്‍, മോഡല്‍ എന്നീ നിലകളിലും താരം തിളങ്ങി നില്‍ക്കുകയാണ്. തമിഴ്, മലയാളം, ഹിന്ദി സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന ആന്‍ഡ്രിയ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും, മോഹന്‍ലാലിനോടൊപ്പം ലോഹം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലും താരം എത്തിയത്. മലയാളത്തിലും താരത്തെ ഇരുകയ്യു നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഫോട്ടോകള്‍ക്ക് മോശം കമന്റുകളുടെ പെരുമഴയാണ്. ചിത്രത്തിന് താഴെ താരം കൊടുത്ത ക്യാപ്ഷന്‍ ആണ് സൈബര്‍ ആങ്ങളമാരെ ചൊടിപ്പിച്ചത്. മൂഡ് എന്നാണ് താരം ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. കൂടെ വഴുതനയുടെ ഒരു ഇമോജിയുമുണ്ട്. ഇതിനു താഴെ ആണ് ദ്വയാര്‍ത്ഥത്തില്‍ ഉള്ള നിരവധി കമന്റുകള്‍ വരുന്നത്. .അപ്ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം കമന്റ് ബോക്‌സ് അശ്ലീല കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്ന വട ചെന്നൈ ഹിറ്റ് ആയതോടെ നിരവധി ആളുകള്‍ അതിലെ ഇന്റിമേറ്റ് രംഗങ്ങള്‍ പോലുള്ള റോളുകളുമായി തന്നെ സമീപിച്ചിരുന്നതായി ആന്‍ഡ്രിയ മുമ്പ് പറഞ്ഞിരുന്നു. ആ കിടപ്പറ രംഗത്തിന് ശേഷം തനിക്ക് ലഭിക്കുന്നതെല്ലാം അത്തരത്തിലുള്ള റോളുകളാണെന്നും  താന്‍ മടുത്തെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം, നല്ല കഥാപാത്രമാണെങ്കില്‍ പ്രതിഫലം കുറയ്ക്കാനടക്കം താന്‍ തയ്യാറാണെന്നും ആന്‍ഡ്രിയ പറഞ്ഞു. നായകനുമായുള്ള ഇന്റിമേറ്റ് രംഗങ്ങളില്ലാത്ത, നല്ല കഥാപാത്രങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും താരം പറയുന്നു. വിജയ് നായകനായി എത്തിയ മാസ്റ്റര്‍ ആണ് ആന്‍ഡ്രിയയുടേതായി പുറത്തിറങ്ങിയ ചിത്രം. ഗിരീഷ് കര്‍ണാട്‌ന്റെ ”നാഗംദള” എന്ന നാടകത്തിലൂടെയാണ് ആന്‍ഡ്രിയ നാടകഭിനയ രംഗത്തേക്ക് വന്നത്. ഗൗതം മേനോന്‍ന്റെ ”വേട്ടയാട് വിളിയാട്” എന്നതില്‍ ഒരു ഗാനം ആലപിച്ചതിനുശേഷം അദ്ദേഹത്തിന്റെ തന്നെ ”പച്ചൈക്കിളി മുത്തുച്ചരം” എന്ന സിനിമയില്‍ അഭിനയിച്ചു.

തന്റേതായ അഭിപ്രായം തുറന്നു പറയാറുള്ള ആന്‍ഡ്രിയ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പറഞ്ഞതും വാര്‍ത്തയായിരുന്നു. കാസ്റ്റിങ്ങ് കൗച്ച് പ്രവണതയ്ക്ക് പുരുഷന്‍മാരെ മാത്രം കുറ്റം പറയാന്‍ പറ്റിലെന്നും സ്ത്രീകള്‍ നോ പറഞ്ഞാല്‍ തീരുന്ന പ്രശ്നമേയുള്ളു എന്ന് ആന്‍ഡ്രിയ വ്യക്തമാക്കിയിരുന്നു. തനിക്ക് ഇതു വരെ കാസ്റ്റിങ്ങ് കൗച്ചിന് ഇരയാവേണ്ടി വന്നിട്ടില്ല. മാത്രമല്ല ഇതുവരെയും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടാത്ത ഒരുപാട് നടിമാരെ തനിക്ക് അറിയാമെന്നും ആന്‍ഡ്രിയ വ്യക്തമാക്കി. ”അവസരങ്ങള്‍ ലഭിക്കാനായി കിടപ്പറ പങ്കിടാന്‍ നടികള്‍ തയ്യാറാകാതിരുന്നാല്‍ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരില്ല. സ്ത്രികള്‍ക്ക് തങ്ങളുടെ കഴിവിന്‍ സ്വയം വിശ്വാസം വേണം. ആത്മവിശ്വാസം ഒട്ടുമില്ലാതെ അവസരങ്ങള്‍ക്കായി എന്തിന് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണം? നിങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന പ്രതിഛായ അനുസരിച്ചായിരിക്കും തിരിച്ചും അവര്‍ പ്രതികരിക്കുക. എന്നെ പരിചയപ്പെടുന്നവര്‍ക്ക് അറിയാം അവരുടെ വൃത്തികെട്ട ഉദ്ദേശങ്ങള്‍ എന്റെ മുന്നില്‍ നടക്കില്ലെന്ന്. അതു കൊണ്ടു തന്നെ കാസ്റ്റിങ്ങ് കൗച്ച് വിവാദത്തില്‍ ആണുങ്ങളെ മാത്രം പഴിക്കാനാവില്ല എന്നാണ് എന്റെ അഭിപ്രായം” എന്നും ആന്‍ഡ്രിയ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending