Malayalam
ബിജെപിയില്‍ ചേര്‍ന്നത് തെറ്റായി പോയി; ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ല
ബിജെപിയില്‍ ചേര്‍ന്നത് തെറ്റായി പോയി; ബിജെപി നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ല
നിരവധി മലയാള ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് കൊല്ലം തുളസി. വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ അദ്ദേഹം ഇടയ്ക്ക് വെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയ ആളാണ് കൊല്ലം തുളസി. എന്നാല്‍ ഇപ്പോള്‍ ബിജെപിയിലേക്ക് പോയത് തെറ്റായി പോയി എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
ബിജെപിയിലേയ്ക്ക് പോയത് തെറ്റായി പോയെന്നും ശബരിമല വിഷയത്തില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള കേസില്‍ നിന്നും രക്ഷപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ബിജെപി തന്നെ പിന്തുണച്ചില്ല. പാര്‍ട്ടിയുമായി ഇപ്പോള്‍ താന്‍ സഹകരിക്കുന്നില്ലെന്നും കൊല്ലം തുളസി പറഞ്ഞു. മാത്രമല്ല തനിക്ക് സിപിഐ സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമുണ്ടെന്നും കൊല്ലം തുളസി പറയുന്നു. ഒരു മലയാള സ്വകാര്യ വാര്‍ത്താ ചാനലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശബരിമലയില്‍ പ്രശ്നം വന്നപ്പോള്‍ തനിക്കെന്ത് ഒരു ലോക്കല്‍ നേതാവ് പോലും ചോദിച്ചില്ലെന്നും അതില്‍ തനിക്ക് വിഷമമുണ്ടെനും കൊല്ലം തുളസി പറഞ്ഞു. തന്നെ ആര്‍ക്കും വേണ്ടെന്നും താന്‍ കുടുങ്ങിക്കിടക്കുന്ന കേസില്‍ നിന്നും രക്ഷപ്പെടുകയാണ് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം പറയുന്നു. ബിജെപിയിലെ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് കൂറില്ലെന്നും കൊല്ലം തുളസി തുറന്നടിച്ചു.