Connect with us

ദൃശ്യം ഇനി ഹോളിവുഡിലേയ്ക്ക്; വിവരങ്ങള്‍ പുറത്ത് വിട്ട് സംവിധായകന്‍

Malayalam

ദൃശ്യം ഇനി ഹോളിവുഡിലേയ്ക്ക്; വിവരങ്ങള്‍ പുറത്ത് വിട്ട് സംവിധായകന്‍

ദൃശ്യം ഇനി ഹോളിവുഡിലേയ്ക്ക്; വിവരങ്ങള്‍ പുറത്ത് വിട്ട് സംവിധായകന്‍

മലയാളി പ്രേക്ഷകര്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദൃശ്യം 2’. ചിത്രത്തിന്റെ റീലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ആദ്യ ഭാഗം സൂപ്പര്‍ഹിറ്റ് ആയതോടെ തെന്നിന്ത്യന്‍ ഭാഷകളിലും സിംഹള, ചൈനീസ് ഭാഷകളിലും ‘ദൃശ്യം’റീമേക്ക് ചെയ്തിരുന്നു.

ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. സിനിമ ഹോളിവുഡില്‍ റീമേക്ക് ചെയ്യാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യത്തിന്റെ ഇംഗ്ലീഷിലുള്ള തിരക്കഥ അയച്ചുകൊടുത്തെന്നും സ്ത്രീകഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഹോളിവുഡില്‍ ആലോചിക്കുന്നതെന്നും സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു.

ഹിലാരി സ്വാങ്കിനെയാണ് ആ വേഷത്തിലേക്ക് പരിഗണിക്കാന്‍ അണിയറക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പ്രോജക്ട് യാഥാര്‍ത്ഥ്യമായാല്‍ ഹോളിവുഡില്‍ നിന്നായിരിക്കും സംവിധായകനെന്നും ജീത്തു കൂട്ടിച്ചേര്‍ക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top