Connect with us

വെള്ളസാരിയില്‍ സുന്ദരിയായി ഹണി റോസ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Malayalam

വെള്ളസാരിയില്‍ സുന്ദരിയായി ഹണി റോസ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വെള്ളസാരിയില്‍ സുന്ദരിയായി ഹണി റോസ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടിയാണ് ഹണി റോസ്. തുടര്‍ന്ന് മികച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഹണി റോസിന് അഥികം കാലതാമസമൊന്നും വേണ്ടി വന്നില്ല. മലയാള സിനിമ കൂടാതെ തമിഴ്, കന്നട, തെലുങ്ക് എന്നീ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. നിരവധി ആരാധകരെയാണ് താരം ചുരുങ്ങിയ കാലയളവില്‍ നേടിയെടുത്തത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹണി റോസ് പങ്കുവെയ്ക്കാറുള്ള എല്ലാ ചിത്രങ്ങള്‍ക്കും മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാന്‍ നടി മറക്കാറില്ല. എന്നാല്‍ ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് വെള്ള സാരിയിലാണ്. അതീവ സുന്ദരിയായി എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ തരംഗമായി മാറിയിട്ടുണ്ട്.

ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെയാണ് ഹണി ജനശ്രദ്ധ നേടുന്നത്. മലയാളത്തില്‍ ഒട്ടുമിക്ക പ്രമുഖ നടന്മാരോടൊപ്പവും അഭിനയിക്കാന്‍ ഹണി റോസിനു അവസരം ലഭിച്ചിട്ടുണ്ട്. പിന്നീട് റിംഗ് മാസ്റ്റര്‍, അഞ്ചു സുന്ദരികള്‍, ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് തുടങ്ങി നിരവധി സിനിമകളിലും താരം അഭിനയിച്ചു. ഏറ്റവും അടുത്ത് ഇറങ്ങിയ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സിനിമായിലെ ഗ്ലാമര്‍ വേഷം ആണ്.

More in Malayalam

Trending

Recent

To Top