Malayalam
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ എരിയുന്ന സിഗരറ്റുമായി ആര്യ; വൈറലായി ചിത്രങ്ങള്‍
വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ എരിയുന്ന സിഗരറ്റുമായി ആര്യ; വൈറലായി ചിത്രങ്ങള്‍
അവതാരകയായും നടിയായും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങിയ സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ഈ പരിപാടിയിലാണ് താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത് വൈറലായിരുന്നു. താന്‍ പ്രണയത്തിലാണെന്നും ജാന്‍ എന്ന് അദ്ദേഹത്തെ വിളിക്കാമെന്നുമാണ് താരം പറഞ്ഞത്. അന്ന് മുതല്‍ ആര്യയുടെ ജാന്‍ ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
കഴിഞ്ഞ ദിവസം താരം ബോള്‍ഡ് ലുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ പല വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ആര്യയുടെ ചിത്രങ്ങളുടെ ഫോട്ടോഗ്രാഫര്‍ മെറിന്‍ പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതോടൊപ്പം എരിയുന്ന സിഗരറ്റുമായി നില്‍ക്കുന്ന ചിത്രങ്ങളും ഇതിനോടകം വൈറലാകുകയും വിമര്‍ശനങ്ങള്‍ക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു.
ബഡായ് ബംഗ്ലാവില്‍ ഞാന്‍ കണ്ട ആര്യയാണോ ഈ പാന്റ് ഇടത്തെ ഇരിക്കുത്. പോയി നിക്കര്‍ എടുത്ത് ഇട് പെണ്ണുംപിള്ളെ എന്നൊക്കെയാണ് കഴിഞ്ഞ ദിവസത്തെ ചിത്രങ്ങള്‍ക്ക് കമന്റുകള്‍ ലഭിച്ചത്. ‘ആക്ച്വലി സ്പീകിംഗ്, നിക്കര്‍ ഉണ്ടെടോ’ എന്ന കമന്റും ആര്യ നല്‍കിയിരുന്നു.
