Connect with us

എല്ലാവരും അനുഗ്രഹിക്കണം, പുതിയ തുടക്കമെന്ന് സന്തോഷ് പണ്ഡിറ്റ്; ആശംസകള്‍ അറിയിച്ച് ആരാധകര്‍

Malayalam

എല്ലാവരും അനുഗ്രഹിക്കണം, പുതിയ തുടക്കമെന്ന് സന്തോഷ് പണ്ഡിറ്റ്; ആശംസകള്‍ അറിയിച്ച് ആരാധകര്‍

എല്ലാവരും അനുഗ്രഹിക്കണം, പുതിയ തുടക്കമെന്ന് സന്തോഷ് പണ്ഡിറ്റ്; ആശംസകള്‍ അറിയിച്ച് ആരാധകര്‍

സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട അവശ്യമില്ല. ഈ പേര് ഇന്ന് മലയാളികള്‍ക്ക് സുപരിചിതമാണ്. ആദ്യം പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെ കൊണ്ട് കയ്യടിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. 2011 മുതലാണ് സന്തോഷ് പണ്ഡിറ്റ് ചര്‍ച്ചാ വിഷയമാകുന്നത്. നിരവധി ട്രോളുകളും തെറിവിളിയും സന്തോഷിനെതിരെ വന്നിരുന്നു. എന്നിരുന്നാലും ഇതൊന്നും ഗൗനിക്കാതെയായിരുന്നു സന്തോഷ് പണ്ഡിറ്റ് മുന്നോട്ട്് പോയിരുന്നത്. തുടര്‍ന്ന് മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയോടൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കത്തെ കുറിച്ച് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്.

സന്തോഷ് പണ്ഡിറ്റ് ആദ്യമായി ഒരു സീരിയലില്‍ അഭിനയിക്കാന്‍ പോവുകയാണ്. മിനി സ്‌ക്രീനില്‍ പല പരിപാടികളിലും താരം പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സന്തോഷ് ഒരു പരമ്പരയില്‍ അഭിനയിക്കാന്‍ പോകുന്നത്. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയായ തിങ്കള്‍കലമാനിലൂടെ ആണ് താരം സീരിയല്‍ രംഗത്തേക്ക് വരാന്‍ പോകുന്നത്. തിങ്കള്‍കലമാനിലെ മഹാ എപ്പിസോഡില്‍ ആകും താരം വരാന്‍ പോകുന്നത് എന്നാണ് അറിയുന്നത്. സീരിയലിന്റെ പ്രൊമോഷണല്‍ വിഡീയയില്‍ സന്തോഷ് പണ്ഡിറ്റിനെ കാണാന്‍ സാധിക്കും.

സന്തോഷ് പണ്ഡിറ്റിനെ ഉള്‍പ്പെടുത്തി ഉള്ള പ്രൊമോഷണല്‍ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ്. ഉശിരന്‍ സംഭാഷണങ്ങളും നന്മ മുഹൂര്‍ത്തങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു എന്ന തലക്കെട്ടോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വിഡിയോയില്‍ തകര്‍പ്പന്‍ ഡയലോഗുകളുമായി സന്തോഷ് പണ്ഡിറ്റും തിളങ്ങിയിരിക്കുകയാണ്. സൂര്യ ടിവിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ടരക്കാണ് പരമ്പര തുടങ്ങുന്നത്. ഇത്രയും നാള്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന സന്തോഷിന്റെ തീപ്പൊരി ഡയലോഗുകള്‍ ഇനി മിനിസ്‌ക്രീനിലും കാണാം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന് ഫേസ്ബുക്ക് പേജില്‍ ലക്ഷകണക്കിന് ആരാധകര്‍ ആണുള്ളത്. തന്റെ വിശേഷങ്ങള്‍ എല്ലാം സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. തന്റെ മിനിസ്‌ക്രീന്‍ പ്രവേശനത്തിനും നിരവധി പേരാണ് ആശംസകളും പിന്തുണയുമായി എത്തിയത്. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും സന്തോഷ് പറഞ്ഞിരുന്നു. തന്റെ പുതിയ സിനിമാ വിശേഷങ്ങളും ജനകീയ വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും ഒക്കെ സന്തോഷ് തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും പങ്കു വെക്കാറുണ്ട്.
അഭിനയത്തിന് പുറമെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ താരമാണ് സന്തോഷ് പണ്ഡിറ്റ്. കോവിഡ് സമയത്തെല്ലാം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി നടന്‍ എത്തിയിരുന്നു. മുന്‍പ് തന്നെ തളളി പറഞ്ഞവരെല്ലാം പിന്നീട് സന്തോഷ് പണ്ഡിറ്റിന്റെ ആരാധകരായി മാറിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top