Malayalam
സ്വാസികയുടെ പുരസ്കാരം മോഷണം പോയി, ഒരാള്‍ ഫലകവുമായി പുറത്തേക്ക് പോകുന്നത് കണ്ടതായി ചിലര്‍
സ്വാസികയുടെ പുരസ്കാരം മോഷണം പോയി, ഒരാള്‍ ഫലകവുമായി പുറത്തേക്ക് പോകുന്നത് കണ്ടതായി ചിലര്‍
ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ച സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് ആയിരുന്നു കഴിഞ്ഞു പോയത്. കാരണം പുരസ്കാരം മുഖ്യമന്ത്രി ജേതാക്കളുടെ കൈകളിലേക്ക് നല്‍കിയിരുന്നില്ല. അവാര്‍ഡ് ദാന ചടങ്ങില്‍ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം വാസന്തിയിലെ പ്രകടനത്തിലൂടെ നടി സ്വാസിക നേടിയിരുന്നു. ഇപ്പോഴിതാ സ്വാസികയുടെ സംസ്ഥാന അവാര്‍ഡ് പുരസ്കാരം ആരോ മോഷ്ടിച്ചു കൊണ്ടു പോയി എന്നുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. ഇതിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.
സംസ്ഥാന പുരസ്കാരദാന ചടങ്ങിനു ശേഷമായിരുന്നു സംഭവം നടന്നത്. സ്വാസികയും സിജു വില്‍സണും വാസന്തി സിനിമയുടെ സംവിധായകരായ ഷിനോസ് റഹ്മാനും സജാസ് റഹ്മാനും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാനായി ഇരിക്കുകയായിരുന്നു. ഇതിനിടെ ലഭിച്ച പുരസ്കാര ഫലകങ്ങള്‍ അടുത്തുള്ള മേശയില്‍ വെച്ചിരുന്നു. ഇവിടെ നിന്നാണ് ആരോ അത് മോഷ്ടിച്ചത്. അഭിമുഖം കഴിഞ്ഞ് തിരിച്ചെത്തി നോക്കിയപ്പോഴാണ് സ്വാസികയുടെ പേരെഴുതിയ ഫലകം മാത്രം ആ മേശയില്‍ കാണാനില്ലെന്നറിയുന്നത്. ഇതിനിടയില്‍ ചുരുണ്ട മുടിയുള്ളൊരു യുവാവ് ഫലകവുമായി പുറത്തേക്ക് പോകുന്നത് കണ്ടതായി ചിലര്‍ പറഞ്ഞു. ഇതോടെ സിജു വില്‍സണ്‍ പൊലീസിനെ ഫോണ്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിജു പോലീസെന്നു പറഞ്ഞ് വിളിച്ചത് ഗുലുമാല് പ്രാങ്ക് വീഡിയോകളിലൂടെ യൂട്യൂബില്‍ വൈറലായ അനൂപിനെ ആയിരുന്നു. സിനിമാ സീരിയല്‍ താരങ്ങള്‍ക്കിടയില്‍ ഗുലുമാല് പ്രാങ്ക് വീഡിയോകളിലൂടെ പ്രിയപ്പെട്ടയാളാണ് അനൂപ് പന്തളം. അങ്ങനെ സിജു അറിഞ്ഞുകൊണ്ട് അനൂപ് സ്വാസികയെ പറ്റിക്കുകയായിരുന്നു. ഇത്തവണ അനൂപിന്റെ പ്രാങ്കിന് നൈസായി യുവനടി സ്വാസിക ഇരയായി. പേടിച്ചരണ്ട സ്വാസികയ്ക്ക് അരികിലേക്കെത്തി ഒടുവില്‍ അനൂപും സുഹൃത്തും ചേര്‍ന്ന് അവാര്‍ഡ് ഫലകം തിരികെ നല്‍കുകയായിരുന്നു. അനൂപ് പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ യൂട്യൂബില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയത്.
അവാര്‍ഡ് ദാന ചടങ്ങിനു ശേഷം സ്വാസിക പങ്കിട്ട ഒരു ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബദ്രിനാഥിനൊപ്പമുള്ള ചിത്രമാണ് സ്വാസിക പങ്കിട്ടത്. അതിന് ‘എന്റെ പുരുഷന്, ജീവിതത്തിലെ നായകന്’ എന്നായിരുന്നു സ്വാസിക നല്‍കിയിരുന്ന ക്യാപ്ഷന്‍. ഇത് സ്വാസികയുടെ വിവാഹം ഉറപ്പിച്ചു എന്ന തരത്തിലേയ്ക്ക് വാര്‍ത്തകള്‍ എത്തി. ഇതോടെ താരം തന്നെ രംഗത്തെത്തുകയായിരുന്നു. വിവാഹിതയാകുന്നുവെന്ന വാര്‍ത്ത അടിസ്ഥാനഹരിതമാണെന്നും വെബ്സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്. പത്തുവര്‍ഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്രിനാഥെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സ്വാസിക മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാനും ബദ്രിനാഥും ഒരുമിച്ചൊരു വെബ് സീരിസ് ഷൂട്ട് ചെയ്തിരുന്നു. ഫെബ്രുവരി 14ന് അതിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. അതിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണത്. ആ ഫോട്ടോയ്ക്ക് അങ്ങനെയൊരു അടിക്കുറിപ്പ് നല്‍കാനും കാരണമുണ്ട്. ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ട്. സിനിമാകമ്പനി മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും കണ്ടറിഞ്ഞ ആളാണ്. ആ പ്രാധാന്യം ഉള്ളതു കൊണ്ടാണ് അങ്ങനെ എഴുതിയത്.വെബ്സീരിസിന്റെ ടെലികാസ്റ്റ് അടുത്തതുകൊണ്ടാണ് ഇപ്പോള്‍ ഈ ചിത്രം പങ്കുവച്ചത്.’സ്വാസിക വ്യക്തമാക്കി.
