Malayalam
ഒമ്പതാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തി, മൂന്ന് വര്‍ഷം മുമ്പ് ‘സീത’ യാസ്മിന്‍ ആയി; നടിയ്‌ക്കെതിരെ സൈബര്‍ അറ്റാക്ക്
ഒമ്പതാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തി, മൂന്ന് വര്‍ഷം മുമ്പ് ‘സീത’ യാസ്മിന്‍ ആയി; നടിയ്‌ക്കെതിരെ സൈബര്‍ അറ്റാക്ക്
സിനിമ പ്രേമികളുടെ മനസ്സില്‍ അന്നും ഇന്നും മായാതെ നില്‍ക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ദേവാസുരം. അതിലെ കഥാപാത്രങ്ങള്‍ക്കും ഒട്ടും മങ്ങല്‍ ഏല്‍ക്കാതെയാണ് പ്രേക്ഷക മനസ്സില്‍ നില്‍ക്കുന്നത്. മോഹന്‍ലാലും, രേവതിയും, ഇന്നസെന്റും എല്ലാം പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുമ്പോള്‍ അവര്‍ക്കൊപ്പം തന്നെ സിനിമ പ്രേമികളുടെ മനസ്സിലേക്ക് കയറിക്കൂടിയ ഒരു കഥാപാത്രം ആയിരുന്നു ഭാനുമതിയുടെ അനുജത്തി ശാരദ. ശാരദക്ക് ജീവന്‍ നല്‍കിയത് സീതയായിരുന്നു.
അന്ന് ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയായിരുന്ന സീതയ്ക്ക് ശാരദയായി പ്രേക്ഷകരുടെ മനസസ്ിലേയ്ക്ക് ചേക്കേറാന്‍ ആധികം കാല താമസം ഒന്നും തന്നെയില്ലാതിരുന്നു. കുറച്ച് നാള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത സീതയുടെ പുതിയ വിശേഷങ്ങള്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വാര്‍ത്തയായിരുന്നു. അന്ന ശാരദയായ സീത ഇന്ന് യാസ്മിന്‍ ആണ്. തമിഴ് സീരിയയില്‍ മേഖലയില്‍ സജീവം ആയി നില്‍ക്കുകയാണ് യാസ്മിന്‍. ഇപ്പോഴിതാ താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം വൈറലായിരിക്കുകയാണ്. തുടര്‍ന്ന് താരത്തിനെതിരെ ശക്തമായ സൈബര്‍ ആക്രമണവും നടക്കുന്നു.
പ്രതീഷ് വിശ്വനാഥ് പങ്ക് വച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഈ വിഷയം ഏറ്റെടുത്തിരിക്കുന്നത്. ‘ഇപ്പോഴത്തെ പേര് യാസ്മിന്‍… പഴയ പേര് സീത. ദേവാസുരം സിനിമയില്‍ രേവതി അവതരിപ്പിച്ച ഭാനുമതിയുടെ അനുജത്തി’, എന്ന ക്യാപ്ഷ്യനോടെയാണ് സീതയുടെ വിശേഷം പ്രതീഷ് ഷെയര്‍ ചെയ്തിരിക്കുന്നത്.
തെലുങ്കില്‍ ബാലതാരമായാണ് സീത തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് തമിഴിലും മലയാളത്തിലും ബാലതാരമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ശുദ്ധമദ്ദളം, ജനം, ഭാര്യ, കുടുംബവിശേഷം, വരണമാല്യം, ദാദ, സര്‍ഗവസന്തം, കര്‍പ്പൂരദീപം, നിര്‍ണയം, വര്‍ണപ്പകിട്ട് തുടങ്ങിയ നിരവധി സിനിമകളില്‍ സീത സജീവം ആയിരുന്നു. പെട്ടെന്ന് ഒരു ദിവസം ആണ് സീത സിനിമയില്‍ നിന്ന് അപ്രത്യക്ഷയായത്.
പിന്നീട് തമിഴ് സീരിയലുകളില്‍ എത്തിയപ്പോള്‍ മുതല്‍ ആണ് വീണ്ടും ശ്രദ്ധിക്കപെടുന്നത്. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സുന്ദരി ഞാനും സുന്ദരി നീയും സീരിയലില്‍ ആണ് സീത ഇപ്പോള്‍ അഭിനയിക്കുന്നുത്. സത്യ എന്ന തമിഴ് സീരിയലിലാണ് ഏറ്റവും ഒടുവില്‍ ആയി സീത അഭിനയിച്ചത്. സിനിമയില്‍ തിരക്കേറിയതിനാല്‍ ഒന്‍പതാം ക്‌ളാസില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പഠിക്കാന്‍ കഴിയാതെ പോയതില്‍ ഇപ്പോള്‍ തനിക്ക് ഏറെ വിഷമമുണ്ടെന്ന് അഭിമുഖത്തില്‍ താരം പറയുന്നു.
അഭിനയ ജീവിതം ഏറെ
സന്തോഷം തരുന്നു. അതിലൂടെ ദുഃഖത്തെ മറക്കാന്‍ ശ്രമിക്കുന്നു. പത്തു വര്‍ഷം
മുന്‍പ് അമ്മ മരിച്ചുവെന്നും അത് ഒരു വേദനയായി ഇന്നും തുടരുന്നുവെന്നും സീത
പറയുന്നു. ‘ചെന്നൈ തായ് സത്യ മെട്രിക്കുലേഷന്‍ സ്‌കൂളില്‍ പഠിച്ചവര്‍ ആണ്
താനും അബ്ദുള്‍ഖാദറും എന്ന് പറയുകയാണ് സീത. പഠനത്തിന് ശേഷം പിന്നെ
കണ്ടില്ലെങ്കിലും നാലുവര്‍ഷം മുന്‍പാണ് പിന്നീട് കാണുന്നത്. ഉള്ളില്‍
രണ്ടാള്‍ക്കും ഇഷ്ടം ഉണ്ടെങ്കിലും പ്രണയമല്ല. എന്റെ വീട്ടുകാരുടെ
എതിര്‍പ്പ് മാറിയതോടെ മൂന്നുവര്‍ഷം മുന്‍പ് ആയിരുന്നു വിവാഹം എന്നും സീത
വ്യക്തമാക്കി. ഭര്‍ത്താവിന്റെ മതത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹം വിവാഹത്തിന്
മുന്‍പേ തോന്നിയെന്നും അഭിമുഖത്തിനിടയില്‍ സീത പറഞ്ഞു. അങ്ങനെയാണ് ഇസ്ലാം
മതം സ്വീകരിച്ചത്. ഭര്‍ത്താവ് ഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നു.
വീട്ടുകാര്‍ക്ക് ഞാന്‍ യാസ്മിന്‍. അഭിനയരംഗത്ത് സീത എന്ന പേരില്‍ തന്നെ
അറിയപ്പെടാനാണ് ആഗ്രഹമെന്നും നടി വ്യക്തമാക്കി.