Malayalam
ഗോഡ്‌സെ ഒന്നിനും കൊള്ളാത്ത തീവ്രവാദിയെന്ന് താരം; ദേശസ്‌നേഹി ആണെന്നും ഒരാളെ കൊന്നാല്‍ തീവ്രവാദി ആകില്ലെന്നും ഹിന്ദുത്വവാദികള്‍
ഗോഡ്‌സെ ഒന്നിനും കൊള്ളാത്ത തീവ്രവാദിയെന്ന് താരം; ദേശസ്‌നേഹി ആണെന്നും ഒരാളെ കൊന്നാല്‍ തീവ്രവാദി ആകില്ലെന്നും ഹിന്ദുത്വവാദികള്‍
നാഥുറാം ഗോഡ്സെക്കെതിരെ നടന്‍ സിദ്ധാര്‍ത്ഥ്. നാഥുറാം ഗോഡ്സെ ഭീരുവും തീവ്രവാദിയും കൊലപാതകിയും ഒന്നിനും കൊള്ളാത്ത ആര്‍.എസ്.എസുകാരനുമാണെന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാഥുറാമിന്റെ ഓര്‍മ്മകളിലും, പേരിലും പോലും ഇന്ത്യക്കാരായ നമുക്ക് അങ്ങേയറ്റത്തെ നാണക്കേട് തോന്നണമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ‘ഗാന്ധിജി അമര്‍ രഹേ’ എന്ന വാചകത്തോടെയാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് അവസാനിക്കുന്നത്.
സിദ്ധാര്‍ത്ഥിന്റെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ആയിരത്തിലേറെ പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ വൈറലായിരിക്കുകയാണ് പോസ്റ്റ്.
അതേസമയം, നാഥുറാം ദേശസ്നേഹിയാണെന്നും ഒരാളെ മാത്രം കൊന്നവനെ തീവ്രവാദിയെന്ന് വിളിക്കാനാവില്ലെന്നും പറഞ്ഞുകൊണ്ട് ഹിന്ദുത്വവാദികളും രംഗത്തെത്തി. രാജ്യത്തിന്റെ ആത്മാവിനെ കൊലപ്പെടുത്തിയ നാഥുറാം ആര്‍.എസ്.എസിന്റെ തീവ്രവാദിയാണെന്ന് നിരവധി പേര്‍ മറുപടി നല്‍കുകയും ചെയ്തു.
ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കെതിരെ ബി.ജെ.പി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയപ്പോള്‍ ശക്തമായ പ്രതികരണവുമായാണ് സിദ്ധാര്‍ത്ഥ് രംഗത്തെത്തിയത്. ബാബ്രി മസ്ജിദ് തകര്‍ത്ത കുറ്റകൃത്യത്തിന്റെ വക്താക്കള്‍ സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തൊരു വൈരുദ്ധ്യമാണെന്ന് അദ്ദേഹം ചോദിച്ചു.
