Malayalam
കുട്ടികള്‍ക്കൊപ്പം പാട്ടും പാടി കളിച്ചുല്ലസിച്ച് പേളി മാണി; വീഡിയോ വൈറല്‍
കുട്ടികള്‍ക്കൊപ്പം പാട്ടും പാടി കളിച്ചുല്ലസിച്ച് പേളി മാണി; വീഡിയോ വൈറല്‍
അവതാരകയായും നടിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പേളി മാണി. ബിഗ്‌ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലെത്തിയതോടെ പേളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഇതിലെ മത്സരാര്‍ത്ഥിയും നടനുമായ ശ്രീനീഷ് അരവിന്ദിനെയാണ് നടി വിവാഹം കഴിക്കുന്നത്. ബിഗ്‌ബോസിലൂടെ പരിചയപ്പെട്ട ഇവര്‍ പ്രണയത്തിലാകുകയായിരുന്നു. ഇതോടു കൂടിയാണ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയത്.
ജീവതത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുള്ള താരങ്ങള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ശ്രീനീഷ് പങ്കുവെച്ച പേളി മാണിയുടെ വീഡിയോയാണ്. പാട്ടും പാടി കുട്ടികള്‍ക്കൊപ്പം നടക്കുന്ന വീഡിയോയാണ് നടന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയില്‍ വൈറലായിരിക്കുകയാണ്.
താരങ്ങളുടെ ആദ്യത്തെ കണ്‍മണിയെ കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഈ അടുത്തിടെയായിരുന്നു നടിയുടെ വളകാപ്പ് ചടങ്ങ്.
സാരിയില്‍ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട പേളിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പേളിക്കും ശ്രീനീഷിനും ആശംസയുമായി ആരാധകരും രംഗത്തെത്തിയിരുന്നു.
