News
മുടികളര്‍ ചെയ്യാന്‍ സലൂണിലെത്തിയ പ്രിയങ്കയെ പിന്നാലെ എത്തി താക്കീത് ചെയ്ത് പോലീസ്
മുടികളര്‍ ചെയ്യാന്‍ സലൂണിലെത്തിയ പ്രിയങ്കയെ പിന്നാലെ എത്തി താക്കീത് ചെയ്ത് പോലീസ്
കടുത്ത ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ നിലനില്‍ക്കുന്നതിനിടെ സലൂണില്‍ ഹെയര്‍ കളര്‍ ചെയ്യാനെത്തിയ പ്രിയങ്ക ചോപ്രയെ താക്കീത് ചെയ്ത് പോലീസ്. ലണ്ടനിലായിരുന്നു സംഭവം. താരം സലൂണില്‍ എത്തിയതിന് പിന്നാലെ പോലീസും സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ താന്‍ മാനദണ്ഡങ്ങള്‍ പാലിച്ചാ് എത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട രേഖകളും പ്രിയങ്ക ഹാജരാക്കി. ഇതിനാല്‍ പോലീസ് പിഴ ഈടക്കാതെ നിയന്ത്രണങ്ങളെ കുറിച്ച് താരത്തെ ബോധ്യപ്പെടുത്തിയ ശേഷം വിട്ടയച്ചു.
നിയന്ത്രണങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും ചിത്രീകരണത്തിന്റെ ഭാഗമായി മുടി കളര്‍ ചെയ്യാന്‍ എത്തിയതായിരുന്നുവെന്നുമാണ് പ്രിയങ്കയുടെ വക്താവും പറയുന്നത്. നിലവില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുണ്ടെങ്കിലും സിനിമാ ചിത്രീകരണത്തിന് ലണ്ടനില്‍ അനുമതിയുണ്ട്. ഇതിന് വേണ്ടി മാത്രമായിരുന്നു സലൂണ്‍ പ്രവര്‍ത്തിക്കുന്നതുമെന്നും താരത്തിന്റെ വക്താവ് വ്യക്തമാക്കുന്നു.
എന്നാല്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇപ്പോള്‍. ഇതോടെ പ്രിയങ്കയ്ക്കെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. സിനിമാ താരം നിയമത്തിന് മുകളിലാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ടെക്സ്റ്റ് ഫോര്‍ യൂ എന്ന ചിത്രത്തിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രിയങ്കയോടൊപ്പം ഭര്‍ത്താവ് നിക്ക് ജൊനാസും ലണ്ടനിലുണ്ട്.
