Connect with us

ചര്‍ച്ച അനുകൂലമെങ്കില്‍ പതിനൊന്നാം തീയതി തിയേറ്ററുകള്‍ തുറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍

News

ചര്‍ച്ച അനുകൂലമെങ്കില്‍ പതിനൊന്നാം തീയതി തിയേറ്ററുകള്‍ തുറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍

ചര്‍ച്ച അനുകൂലമെങ്കില്‍ പതിനൊന്നാം തീയതി തിയേറ്ററുകള്‍ തുറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍

സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്ന കാര്യത്തിലുളള അന്തിമ തീരുമാനം പതിനൊന്നാം തീയതി മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. ചര്‍ച്ച അനുകൂലമെങ്കില്‍ പതിനൊന്നാം തീയതി തിയേറ്ററുകള്‍ തുറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

ഫിയോക് ജനറല്‍ബോഡി യോഗത്തിലാണ് തീയറ്റര്‍ തുറക്കില്ലെന്ന തീരുമാനം എടുത്തത്. ഫിയോക്കിന്‍റെ ജനറൽ ബോഡി യോഗത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കി നടനും നിര്‍മ്മാതാവും തീയേറ്റര്‍ ഉടമയുമായ ദിലീപും രംഗത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് തീയേറ്ററുകള്‍ തത്കാലം തുറക്കേണ്ടതില്ലെന്നാണ് യോഗത്തിൽ ദിലീപ് നിലപാട് വ്യക്തമാക്കിയത്. ദിലീപിനെ ആന്‍റണി പെരുമ്പാവൂര്‍ പിന്തുണയ്ക്കുകയുമുണ്ടായി.

ഈ പ്രത്യേക സാഹചര്യത്തിൽ ഒരു തമിഴ് സിനിമയ്ക്കുവേണ്ടി തീയേറ്റര്‍ തുറക്കേണ്ടതുണ്ടോയെന്നാണ് ദിലീപ് യോഗത്തിൽ ചോദിച്ചത്. തമിഴ് സിനിമയ്ക്ക് വേണ്ടി ഇപ്പോള്‍ തീയേറ്റര്‍ തുറന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ വളരെ വലുതായിരിക്കുമെന്ന് ഫിയോക് ജനറല്‍ ബോഡിയില്‍ ദിലീപ് പറഞ്ഞു എന്നാണ് വാര്‍ത്തകള്‍

More in News

Trending

Recent

To Top