Malayalam
‘ഇതില്‍ എന്താണ് ഇത്ര മോശം?’ വൈറലായി നടിയുടെ ന്യൂഡിറ്റി ഫോട്ടോഷൂട്ട്; ഇതിലൂടെ നല്‍കാനുദ്ദേശിക്കുന്ന സന്ദേശമിതാണെന്നും താരം
‘ഇതില്‍ എന്താണ് ഇത്ര മോശം?’ വൈറലായി നടിയുടെ ന്യൂഡിറ്റി ഫോട്ടോഷൂട്ട്; ഇതിലൂടെ നല്‍കാനുദ്ദേശിക്കുന്ന സന്ദേശമിതാണെന്നും താരം
നമ്മള് കണ്ടു പരിചിതമായ മോഡലിംഗില്‍ നിന്നും വ്യത്യസ്തമാണ് ഇപ്പോഴുള്ള മോഡലിംഗും ഫോട്ടോഷൂട്ടും. നിരവധി സന്ദേശങ്ങളും ആശയങ്ങളും പങ്ക് വെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് മോഡലാകുന്നവര് സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയാകാറുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം വനിത ഖരാട്ട്. താരം നടത്തിയിരിക്കുന്നത് ന്യൂഡിറ്റി ഫോട്ടോ ഷൂട്ട് ആണ്. ‘ബോഡി പോസിറ്റിവിറ്റി’ എന്ന സന്ദേശമാണ് താരം ഇതിലൂടെ നല്‍കുന്നത്.
‘അമിതവണ്ണമുള്ള ഒരു പെണ്‍കുട്ടി തന്റെ ശരീരത്തെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചും എപ്പോഴും ശ്രദ്ധാലുവാകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? അമിതവണ്ണുള്ള പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളെയാണ് ഈ ചിന്തകള്‍ അലട്ടുന്നത്. ബോഡി പോസിറ്റിവിറ്റി സന്ദേശമാണ് ഈ ചിത്രത്തിലൂടെ ഞങ്ങള്‍ പറയുന്നത്. ശരീരഘടനയിലൂടെ ഒരാളെയും അളക്കരുതെന്ന സന്ദേശവും ഇതിലൂടെ നല്കുന്നു’ എന്നുമാണ് വനിത പറയുന്നത്.
‘എനിക്ക് എപ്പോഴും ലഭിക്കുന്നത് ആന്റി, അമ്മ അല്ലെങ്കില്‍ വേലക്കാരി വേഷങ്ങളാണ്. തൊഴിലിടത്തില്‍ നേരിടുന്ന വെല്ലുവിളിയാണ് ഇത്. പക്ഷേ, ബോഡി പോസിറ്റിവിറ്റി സന്ദേശം നല്‍കുന്നത് സിനിമയിലെ വേഷങ്ങള്‍ക്ക് തടസമാകുമെന്ന് ഞാന്‍ കരുതുന്നില്ല. നഗ്ന ചിത്രത്തിലൂടെ നിങ്ങള്‍ എന്ത് സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. അവരോടുള്ള മറുപടി ഇതാണ്. ഇങ്ങനെയാണ് ജനിച്ചത്, ഇങ്ങനെ തന്നെ ജീവിക്കും, ഈ വിഷയം ഇങ്ങനെ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ എന്താണ് നിങ്ങള്‍ മോശമായി തോന്നുന്നത്?.’ വനിത വ്യക്തമാക്കി. വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന ചിത്രമാണ് കബീര്‍ സിങ്ങ്. ഷാഹിദ് കപൂറിന്റെ കഥാപാത്രം മാത്രമാണ് അതെന്നും സിനിമയെ സിനിമയായി കാണാന്‍ ശ്രമിക്കണമന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമിത വണ്ണത്തിന്റെ പേരില്‍ തനിക്ക് നിരവധി വിവേചനങ്ങള്‍ നേരിടേണ്ടി വന്നെന്നും താരം പറയുന്നുണ്ട്.
