Malayalam
സിതാര്‍ കലാകാരന് ദേവ്ബ്രത ചൗധരിയ്ക്ക് തൊട്ടു പിന്നാലെ മകനും കോവിഡ് ബാധിച്ചു മരിച്ചു
സിതാര്‍ കലാകാരന് ദേവ്ബ്രത ചൗധരിയ്ക്ക് തൊട്ടു പിന്നാലെ മകനും കോവിഡ് ബാധിച്ചു മരിച്ചു
പ്രശസ്ത സിതാര്‍ കലാകാരന് ആയ ദേവ്ബ്രത ചൗധരി (ദേബു ചൗധരി) മരണത്തിനു തൊട്ടു പിന്നാലെ മകനും സിതാര്‍ കലാകാരനുമായ പ്രതീക് ചൗധരിയും (49) കോവിഡ് ബാധിച്ച് മരിച്ചു.
കോവിഡ് ബാധയെ തുടര്‍ന്ന് ഇരുവരും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയായിരുന്നു ദേവ്ബ്രത ചൗധരിയുടെ മരണം. പ്രതീക് ചൗധരി ഗുരുതരാവസ്ഥയിലായിരുന്നു. വൈകാതെ തന്നെ അദ്ദേഹവും മരണത്തിന് കീഴടങ്ങുകയായിരുന്നു.
രാജ്യം പത്മഭൂഷണും പത്മശ്രീയും നല്കി ആദരിച്ച കലാകാനാണ് ദേബു ചൗധരി. ഇദ്ദേഹത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അച്ഛന്റെ മരണവാര്‍ത്ത പ്രതീക് ചൗധരിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തു വിട്ടത്.
പ്രതീക് ചൗധരിയുടെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിരുന്നു. അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പെട്ടെന്ന് നില ഗുരുതരമായതോടെ മരണം സംഭവിക്കുകയായിരുന്നു.
ഡല്‍ഹി സര്‍വകലാശാലയിലെ സംഗീത വിഭാഗം പ്രൊഫസറായിരുന്നു പ്രതീക് ചൗധരി. ഭാര്യ-രുണ. റയാന, അധിരജ് എന്നിവര്‍ മക്കളാണ്.
