Connect with us

ഭര്‍ത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടി, ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തില്‍ ആണ് ഞങ്ങള്‍, ഗുരുതര ആരോപണങ്ങളുമായി കോമഡി സ്റ്റാര്‍സ് താരത്തിന്റെ ഭാര്യ

Malayalam

ഭര്‍ത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടി, ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തില്‍ ആണ് ഞങ്ങള്‍, ഗുരുതര ആരോപണങ്ങളുമായി കോമഡി സ്റ്റാര്‍സ് താരത്തിന്റെ ഭാര്യ

ഭര്‍ത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടി, ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തില്‍ ആണ് ഞങ്ങള്‍, ഗുരുതര ആരോപണങ്ങളുമായി കോമഡി സ്റ്റാര്‍സ് താരത്തിന്റെ ഭാര്യ

മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജിനു കോട്ടയം. നിരവധി ഷോകള്‍ അവതരിപ്പിച്ചുണ്ടെങ്കിലും ഏഷ്യാനെറ്റിലെ ജനപ്രിയ ഷോ ആയ കോമഡി സ്റ്റാര്‍സിലൂടെയായിരുന്നു ജിനുവിനെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്.

തുടര്‍ന്ന് അഭിനയവും കോമഡി പ്രോഗ്രാമുകളുമായി താരം സജീവമാണ്. അനുകരണത്തേക്കാള്‍ സ്‌കിറ്റുകളിലാണ് ജിനു തിളങ്ങിയത്. ഇപ്പോള്‍ സീ കേരളയില്‍ മറ്റൊരു കോമഡി പ്രോഗ്രാമിന്റെയും ഒരു വെബ്സീരീസിന്റെ പണിപ്പുരയിലാണ് ജിനു. മാത്രമല്ല, പിക്കാസോ, രാക്ഷസ രാവണന്‍, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങി ഇറങ്ങാനുള്ള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ താരത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ഭാര്യ. ഫേസ്ബുക്കിലൂടെ ആണ് ഭാര്യ ഈ കാര്യം വെളിപ്പെടുത്തിയത്. കുറിപ്പിങ്ങനെ, കപട മുഖംമൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം. ഏ

ഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്‌സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍. ഞാനും ഒരു കലാകാരിയാണ്. എന്റെ മകള്‍ക്കും കലാവാസനയുണ്ട്. അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്‌സിലൂടെ കണ്ടു കാണും. ഇപ്പോള്‍

എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്.

ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല. നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല. മകളുടെ മുഖം കാണുമ്പോള്‍ ആ.ത്മഹ.ത്യ ചെയ്യാന്‍ തോന്നുന്നില്ല. ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരുപാട് കൊതിയുണ്ട്.

ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം. എനിക്കെന്റെ ഭര്‍ത്താവിനേയും, എന്റെ മകള്‍ക്ക് അവളുടെ അച്ഛനേയും വേണം. പ്രിയ സഹോദരങ്ങളേ, ഞങ്ങളെ നിങ്ങള്‍ സഹായിക്കണം. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി ആറന്മുള പോ.ലീ.സ് സ്റ്റേഷനുമായി ബന്ധപ്പെടുക എന്നായിരുന്നു ജിനുവിന്റെ ഭാര്യ പറഞ്ഞത്.

മാത്രമല്ല, കുറച്ച് നാളുകള്‍ക്ക് മുമ്പാണ് കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ധേയനായ മറ്റൊരു താരം, കൊല്ലം സുധിയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. സുധിയും ഭാര്യയും പലരില്‍ നിന്നായി സാമ്പത്തിക തട്ടിപ്പ് നടത്തി എന്നായിരുന്നു വാര്‍ത്തകള്‍.

‘നിങ്ങള്‍ക്ക് എന്നെ അറിയാം എന്ന് വിശ്വസിക്കുന്നു. എന്റെ പേര് കൊല്ലം സുധി. മിമിക്രി ആര്‍ട്ടിസ്റ്റാണ്’, എന്ന് സ്വയം പരിചയപെടുത്തിക്കൊണ്ടാണ് സുധി വീഡിയോയില്‍ നിറയുന്നത്. ‘ ലോക്ക് ഡൗണ്‍ സമയത്ത് എന്റെ വീട്ടിലെ, എന്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കാരണം ഒരുപാട് പേര് എന്നെ സഹായിച്ചിട്ടുണ്ട്. ഇതൊക്കെ ഞാന്‍ സ്റ്റര്‍മാജിക്ക് എപ്പിസോഡിലൂടെ പറഞ്ഞിരുന്നു’,എന്നും സുധി പറയുന്നു.

കടമായിട്ടും അല്ലാതെയും ആണ് ആളുകള്‍ എന്നെ സഹായിച്ചിരുന്നത്. ഇനിയിപ്പോള്‍ വര്‍ക്ക് തുടങ്ങിയെങ്കില്‍ മാത്രമേ എനിക്ക് ഇതെല്ലാം തിരിച്ചു കൊടുക്കാന്‍ കഴിയൂ. എനിക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ഏകദേശം അന്‍പതിനായിരത്തിനു മുകളില്‍ അംഗങ്ങളും അതില്‍ ഉണ്ടായിരുന്നു.

അതിന്റെ അഡ്മിന്‍സ് അജീഷ്, രമ്യ യാദവ് തുടങ്ങിയ ആളുകള്‍ ആയിരുന്നു. ഇവര്‍ തമ്മില്‍ പരസ്പരം പല തരത്തിലുള്ള പ്രശ്‌നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.. അതോടെ ഞാന്‍ ആ ഗ്രൂപ്പില്‍ നിന്നും പിന്മാറി. പിന്മാറി കഴിഞ്ഞപ്പോഴേക്കും സ്വാഭാവികമായി അവര്‍ക്ക് എന്നോട് ദേഷ്യം ഉണ്ടാകും.

ആ സംഭവത്തിനു ശേഷം എന്നെ ഇപ്പോള്‍ കുടുംബപരമായും, പേഴ്‌സണല്‍ ആയും നല്ലതുപോലെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. കുടുംബത്തെയും മക്കളെക്കുറിച്ചും അപവാദം പറഞ്ഞുണ്ടാക്കുകയാണ്. എന്നെ എത്രത്തോളം തരം താഴ്ത്താമോ അത്രത്തോളം തരം താഴ്ത്തിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ തന്നെ പല പോസ്റ്റുകളും വീഡിയോയും ഫേസ്ബുക്കില്‍ നിറയുന്നുണ്ട്.എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഞാന്‍ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കലാകാരന്‍ അല്ലെ. നല്ല മനസ്സ് ഉള്ളവര്‍ ഉണ്ടെങ്കില്‍ എന്നെ പിന്തുണക്കുക. ഈ വീഡിയോ ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്. ഇനിയും ഉപദ്രവിക്കാതെ ഇരിക്കുക. ഞാന്‍ നിങ്ങള്‍ക്ക് സന്തോഷം തരും എന്നും’ എന്നായിരുന്നു സുധി അന്ന് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top