News
പൂര്‍ണ്ണിമയ്ക്കും ഭാഗ്യരാജിനും കോവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മകന്
പൂര്‍ണ്ണിമയ്ക്കും ഭാഗ്യരാജിനും കോവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മകന്
നടി പൂര്‍ണ്ണിമയ്ക്കും ഭര്‍ത്താവും നടനും സംവിധായകനുമായ ഭാഗ്യരാജിനും കോവിഡ് സ്ഥിരീകരിച്ചു. മകന് ശാന്തനു ഭാഗ്യരാജാണ് ഇക്കാരയം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ താന്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങളും ജേലിക്കാരും നിരീക്ഷണത്തില്‍ കഴിയുകയാണെന്നും, ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി ടെസ്റ്റ് ചെയ്യുക എന്നും ശാന്തനു അറിയിച്ചു.
ഫാസില്‍ സംവിധാനം ചെയ്ത ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണ്ണിമ ഭാഗ്യരാജ് ചലച്ചിത്രലോകത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് 1981ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പിന്നീട് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും പൂര്‍ണ്ണിമ ചലച്ചിത്രരംഗത്ത് സജീവമായി.ശങ്കര്‍, മമ്മൂട്ടി, ബാലചന്ദ്രമേനോന്, അമോല്‍ പലേക്കര്‍, മോഹന്‍ലാല്‍, ദിലീപ്, ഷാനവാസ്, നെടുമുടി വേണു എന്നീ താരങ്ങളുടെ ജോഡിയായാണ് പൂര്‍ണ്ണിമ കൂടുതലും അഭിനയിച്ചിട്ടുള്ളത്.
വെളിച്ചം വിതറുന്ന പെണ്‍കുട്ടി, ഊതിക്കാച്ചിയ പൊന്ന്, ഓളങ്ങള്‍, ആ രാത്രി, ഞാന്‍ ഏകനാണ്, മറക്കില്ലൊരിക്കലും, പിന് നിലാവ്, മഴ നിലാവ് എന്നീ ചിത്രങ്ങളിലെ നായികയായിരുന്നു.
1982ല്‍ ഓളങ്ങള്‍ എന്ന ചിത്ത്രതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി എ്ന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
പഹേലി, ചമ്പ, ദില്ലഗി, രത്നദ്വീപ് എന്നിവയാണ് ഹിന്ദിയില്‍ അഭിനയിച്ച ചിത്രങ്ങള്‍.തമിഴില്‍ അഭിനയിച്ച കിളിഞ്ചങ്ങള്, പയനങ്ങള്‍ മുടിവതില്ലൈ. ഡാര്‍ലിങ്ങ് ഡാര്‍ലിങ്ങ് ഡാര്‍ലിങ്ങ് എന്നീ സിനിമകള്‍ ഹിറ്റായിരുന്നു.
