സമകാലിക വിഷയങ്ങളില്‍ തന്റെ നിലപാട് തുറന്ന് പറയാറുള്ള താരമാണ് സിദ്ധാര്‍ഥ്. വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചു കൊണ്ടും നടന് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ, ട്വിറ്ററിലെ ആരാധകര്‍ സിദ്ധാര്‍ഥിനെ ”സൗത്തിലെ സ്വര ഭാസ്കര്‍” എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്.
സിദ്ധാര്‍ഥിനെ പോലെ തന്നെ സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ച് ശക്തമായി പ്രതികരിക്കുന്ന താരങ്ങളില്‍ ഒരാളാണ് നടി സ്വര ഭാസ്കര്‍. സ്വരയുമായി തന്നെ താരതമ്യം ചെയ്തതില്‍ സന്തോഷം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാര്‍ഥ്.
”ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ സൗത്തിലെ സ്വര ഭാസ്കര്‍ എന്ന് വിളിക്കുന്നു. ഒരു കാര്യം വ്യക്തമാക്കാം… എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും സ്വരയാകാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. അവര്‍ സുന്ദരിയും വിസ്മയിപ്പിക്കുന്ന വ്യക്തിയുമാണ്” എന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.
സിദ്ധാര്‍ഥിന്റെ ട്വീറ്റിന് സ്വര ഭാസ്കറും മറുപടിയുമായെത്തി. താങ്കള്‍ ഇന്ത്യയുടെ സിദ്ധാര്‍ഥ് ആണ്. ഇത്രയും ശക്തമായൊരു ശബ്ദത്തിന് നന്ദി എന്നാണ് സ്വര മറുപടിയായി കുറിച്ചു.
മരണം രംഗബോധമില്ലാത്ത കോമാളി ആണെന്ന് പറയുന്നത് എത്ര സത്യമാണ് …ഒട്ടും നിനച്ചിരിക്കാത്ത സമയത്തു ചിരിച്ചും ചിരിപ്പിച്ചും നടക്കുന്ന സന്തോഷങ്ങൾ തല്ലിക്കെടുത്തിയാണ് മരണം...