അനുവിന്റെ വിവാഹം കഴിഞ്ഞോ.. ഒളിച്ചോട്ടമായിരുന്നോ!! ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിതിനു പിന്നാലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് താരം
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അനുമോള്‍. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാന്‍ അനു മോള്‍ക്ക് കഴിഞ്ഞു. മാത്രമല്ല. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയിലെ സ്ഥിര സാന്നിധ്യം കൂടിയാണ് അനുമോള്‍. നര്‍മ്മം നിറഞ്ഞ സംഭാക്ഷണത്തിലൂടെയും കുസൃതിനിറഞ്ഞ പ്രവൃത്തിയിലൂടെയും പ്രേക്ഷകരുടെ സ്വന്തം അനുക്കുട്ടി സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്.
ഇപ്പോഴിതാ അനുവിന്റെ പുതിയ ചിത്രങ്ങള്‍ ആണ് വൈറലായിരിക്കുന്നത്. ചിത്രങ്ങള്‍ എന്നു പറഞ്ഞാല്‍ വെറും ചിത്രങ്ങളല്ല, നവവധുവായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന അനുവിനെ ആണ് ചിത്രത്തില്‍ കാണുന്നത്. ഒപ്പം ഒരു യുവാവും ഉണ്ട്. ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ വൈറലാകുകയും ഫാന്‍സ് പേജുകളിലടക്കം വാര്‍ത്തയായുകയും ചെയ്തു.
സാരിയിലും വെള്ള ഗൗണിലും സുന്ദരിയായി നില്‍ക്കുന്ന അനുമോള്‍ക്ക് നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ അനുമോളെ വിളിച്ചും ഇത്ര പെട്ടെന്ന് കല്യാണം കഴിഞ്ഞോ എന്താ അറിയിക്കാതിരുന്നത് എന്നും ചോദിച്ചിരുന്നു എന്നാണ് വിവരം. മാത്രമല്ല, വൈറലായ ഫോട്ടോകള്‍ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
അനുമോള്‍ക്ക് എന്ത് പറ്റി, ഒളിച്ചോട്ടമായിരുന്നോ വരന്‍ എവിടുന്നാ എന്താണ് ജോലി എന്നു തുടങ്ങുന്നു കമന്റുകള്‍. എന്നാല്‍ സംഭവം വൈറലായതോടെ അനുമോള്‍ തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ആരും പേടിക്കേണ്ട, എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, ഇത് വെറുമൊരു ഫോ്‌ട്ടോഷൂട്ട് മാത്രമാണ് താന്‍ ഉടനൊന്നും കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. മാത്രമല്ല, വിവാഹത്തിന് എല്ലാവരെയും വിളിക്കുമെന്നും താരം പറഞ്ഞു.
ഇതിനു മുമ്പും അനുമോള്‍ വിവാഹിതയാകുന്നു എന്ന തരത്തലില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്നും തന്റെ വിവാഹമായി എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞ് അനുമോള്‍ എത്തിയിരുന്നു.
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന അനിയത്തി എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. തുടര്‍ന്ന് ഒരിടത്ത് ഒരു രാജകുമാരി, സീത എന്നു തുടങ്ങി നിരവധി സീരിയലുകളിലാണ് താരം വേഷമിട്ടത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അനുമോള്‍ ഇപ്പോള്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
മിനിസ്‌ക്രീനില്‍ സജീവമായിരുന്നു എങ്കിലും താരം കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍ മാജിക്ക് എന്ന പ്രോഗ്രാമിലൂടെയായിരുന്നു.
സ്റ്റാര്‍ മാജിക്കിലെ പ്രധാന താരങ്ങളിലൊരാളായ തങ്കച്ചനുമായി അനു പ്രണയത്തിലാണെന്ന വിവരങ്ങളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. തങ്കു ചേട്ടനെപ്പോലെയാണെന്ന് വ്യക്തമാക്കി അനു എത്തിയിരുന്നു. ബിഗ് ബോസ് സീസണ്‍ 3 ല്‍ അനുവും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു. ആരൊക്കെയാണ് മത്സരാര്‍ത്ഥികളായെത്തുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അനുവിന്റെ പേരും ഉയര്‍ന്ന് കേട്ടത്.
എല്ലാ ദിവസവും മെസ്സേജുകള്‍ വരുന്നുണ്ട്. ഒരുകൂട്ടം ആളുകള്‍ പോകരുതേ എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ പോകണം എന്ന് പറയുന്നു. എന്തായാലും ഞാന്‍ ബിഗ് ബോസ്സില്‍ ഉണ്ട് എന്നത് ഒരു ഫേക്ക് ന്യൂസ് ആണ്. ഞാന്‍ പോകുന്നില്ല, ബിഗ് ബോസ് ടീം എന്നെ സമീപിച്ചിട്ടുമില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.
എന്നാല്‍ ബിഗ് ബോസില്‍ ക്ഷണം കിട്ടിയിരുന്നുവെങ്കില്‍ ഒരു കൈ നോക്കിയേനെയെന്ന് അനു പറഞ്ഞിരുന്നു. ഞാന്‍ ഞാനായിത്തന്നെ നിന്ന് ആ വീടിന്റെ വൈബ് ആസ്വദിച്ചേനെ. എപ്പോഴും വഴക്കും ബഹളവും ഒക്കെ ആണെങ്കിലും, അപരിചിതരായ ഒരു കൂട്ടം ആളുകള്‍ ഒരു കുടുംബം പോലെ 100 ദിവസം ഒരു വീട്ടില്‍ കഴിയുക, അതെനിക്ക് ഇഷ്ടപ്പെട്ട ഒരു പരിപാടിയാണെന്നായിരുന്നു താരത്തിന്റെ മറുപടി.
