Connect with us

ഡിംപല്‍ തിരിച്ച് വരാൻ സാധ്യത! ലൈവിലെത്തിയ സഹോദരിയുടെ ആ ഒരൊറ്റ വാക്ക്….പ്രാർത്ഥനയ്ക്ക് ഫലം

Malayalam

ഡിംപല്‍ തിരിച്ച് വരാൻ സാധ്യത! ലൈവിലെത്തിയ സഹോദരിയുടെ ആ ഒരൊറ്റ വാക്ക്….പ്രാർത്ഥനയ്ക്ക് ഫലം

ഡിംപല്‍ തിരിച്ച് വരാൻ സാധ്യത! ലൈവിലെത്തിയ സഹോദരിയുടെ ആ ഒരൊറ്റ വാക്ക്….പ്രാർത്ഥനയ്ക്ക് ഫലം

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ വിജയകരമായി തുടരുകയാണ്. തുടക്കം മുതല്‍ വിജയസാധ്യതയുള്ള മത്സരാര്‍ഥികളിൽ ഒരാളായിരുന്നു ഡിംപിൽ ഭാൽ. പിതാവിന്‌റെ വിയോഗത്തിന് പിന്നാലെ ഡിംപല്‍ പുറത്തുപോയത് . ഷോയില്‍ മികച്ച പ്രകടനം നടത്തി മുന്നേറുന്ന സമയത്താണ് ഡിംപല്‍ വീട്ടിലേക്ക് മടങ്ങിയത്.

ഇതിന് പിന്നാലെ ഡിംപല്‍ തിരിച്ചുവരണമെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മടങ്ങിവരവിന് സാധ്യത കുറവാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതേ സമയം ഡിംപല്‍ മടങ്ങി വരാന്‍ സാധ്യത കുറവാണെന്ന് അവതാരകനായ മോഹന്‍ലാലും സൂചിപ്പിച്ചിരുന്നു. വരാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ പോലും ക്വാറന്റൈനും മറ്റ് പ്രശ്‌നങ്ങളുമെല്ലാം അതിന് തടസമാകുമെന്നും അവതാരകന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡിംപല്‍ തിരിച്ച് വരുമെന്ന് ഉറപ്പിച്ച് പറയുകയാണ് സോഷ്യല്‍ മീഡിയ. പല യൂട്യൂബ് ചാനലുകളും ഇത് ശരി വെക്കുന്നുണ്ട്.

അതിനൊപ്പം ഡിംപലിന്റെ സഹോദരി തിങ്കൾ പറഞ്ഞ ചില കാര്യങ്ങളിൽ ഡിംപിൽ തിരിച്ച് വരുമെന്നുള്ള സൂചനയാണ് നൽകുന്നത്. കഴിഞ്ഞ ദിവസം ലൈവില്‍ എത്തിയ തിങ്കള്‍ നിരവധി കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. താനാണ് അനിയത്തിയുടെ ഫോണ്‍ ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കിയ തിങ്കള്‍ ചിലര്‍ മനഃപൂര്‍വ്വം ഉപദ്രവിക്കുന്നതിനെ കുറിച്ചും സൂചിപ്പിച്ചു. ഡിംപല്‍ ബിഗ് ബോസിലേക്ക് വരാന്‍ ഒരു ശതമാനം ചാന്‍സേ ഉള്ളുവെങ്കിലും അതും ചിലര്‍ ഇല്ലാത്താക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് തിങ്കള്‍ പറഞ്ഞത്. ഇതോടെ ഡിംപല്‍ തിരിച്ച് വരുമെന്നുള്ളൊരു പ്രതീക്ഷ തള്ളി കളയേണ്ടതില്ലെന്നുള്ള ഉറപ്പാണ് ആരാധകര്‍ക്ക് ലഭിച്ചിരിക്കുന്നത്.

അതേസമയം ഡിംപല്‍ തിരിച്ചുവരാന്‍ സാധ്യത ഉണ്ടെന്ന് യൂടൂബ് ചാനലായ ബിഗ് ബോസ് മല്ലൂ ടോക്ക്‌സ് പറഞ്ഞിരുന്നു. ഇവരുടെ എറ്റവും പുതിയ വീഡിയോയിലാണ് ഡിംപല്‍ ഭാലിന്‌റെ തിരിച്ചുവരവിനെ കുറിച്ച് പറയുന്നത്. “ഡിംപലിന്‌റെ തിരിച്ചുവരവ് ആരാധകര്‍ വെയിറ്റ് ചെയ്യുകയാണ്. എനിക്ക് ശരിക്കുമുളള വിവരമൊന്നും കിട്ടിയിട്ടില്ല. എന്നാലും ഒരു ന്യൂസുണ്ട്, തിരിച്ചുവരവ് നടക്കുമെന്നുളളത്. അത് സെമി ഫിനാലെയ്ക്ക് തൊട്ടുമുന്നേയോ അല്ലെങ്കില്‍ സെമി ഫിനാലെയിലോ വരും, ക്വാറന്റൈനീലാണ് എന്നുമുളള ന്യൂസ് കേള്‍ക്കുന്നു. ഡിംപല്‍ സെമിഫിനാലെയില്‍ വരാന്‍ ചാന്‍സുണ്ടെന്ന് കേള്‍ക്കുന്നു. ഒരുപക്ഷേ അതിന് മുന്നേ ഡിംപല്‍ വീട്ടിനകത്ത് കേറും എന്നുമുളള ഒരു വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്.

എനിക്കൊരു കണ്‍ഫേമ്ഡ് ന്യൂസായിട്ട് ഇതുവരെ കിട്ടിയിട്ടില്ല. പക്ഷേ ഇതൊരു 80% ഉറപ്പായിട്ട് ഞാന്‍ പറയുവാണ്. ഡിംപല്‍ വന്നുകഴിഞ്ഞാല്‍ ഗെയിം അസാധ്യമായ ഒരു മാറ്റം സംഭവിക്കും എന്ന് വിചാരിക്കുന്നു. ട്വിസ്റ്റ് സംഭവിക്കും. ടോപ്പ് ഫൈവില്‍ ആണെങ്കിലും ബാക്കിയുളള എല്ലാ ഘടകങ്ങളിലും ഒരു മാറ്റം സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നാണ് യൂട്യൂബർ പറയുന്നത്.

ഡിംപൽ തിരികെ എത്തും എന്ന പ്രതീക്ഷയിൽ ആണ് ഡിംപൽ ഫാൻസ്‌. മാത്രമല്ല ബിബി കഫേയിലെ ഗോപികയുടെയും ആർകെയുടെയും വാക്കുകൾ കടം എടുത്തുകൊണ്ടുള്ള പ്രചാരണവും ഗ്രൂപ്പുകളിൽ സജീവമാണ്. ഡിംപലിനെ തിരികെ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് ബിബി കഫെയിൽ ഗോപിക നൽകിയ മറുപടിയാണ് വൈറൽ ആകുന്നത്. ‘വിൽ ഹോപ്പ് ഫോർ ദി ബെസ്റ്റ്’ എന്നാണ് ആരാധകരുടെ അഭ്യർത്ഥനക്ക് ഗോപിക മറുപടി നൽകിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top