Malayalam
ദൃശ്യം 2 ഹിന്ദി റിമേക്കിന്, സംവിധായക സ്ഥാനത്ത് നിന്ന് പിന്മാറിയതായി അറിയിച്ച് ജീത്തു ജോസഫ്
ദൃശ്യം 2 ഹിന്ദി റിമേക്കിന്, സംവിധായക സ്ഥാനത്ത് നിന്ന് പിന്മാറിയതായി അറിയിച്ച് ജീത്തു ജോസഫ്
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദൃശ്യം 2 ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശങ്ങള്‍ കുമാര്‍ മങ്കത് പതക്, അഭിഷേക് പതക് എന്നിവരുടെ പനോരമ സ്റ്റുഡിയോസ് ഇന്റര്‍നാഷണല്‍ ആണ് കരസ്ഥമാക്കിയിരിക്കുന്നത്.
അജയ് ദേവ്ഗണ്‍ നായകനായ ചിത്രത്തല്‍ ശ്രിയ ശരണ്‍, തബു എന്നിവരാണ് മുഖ്യവേഷത്തില്‍ എത്തിയത്. അന്തരിച്ച സംവിധായകന്‍ നിഷികാന്ത് കമ്മത്ത് ആണ് ചിത്രം ഒരുക്കിയത്.
എന്നാല്‍ ഹിന്ദി പതിപ്പിന്റെ സംവിധാനം ജീത്തു ജോസഫ് ആയിരിക്കില്ല. ചിത്രത്തിന്റെ സംവിധായകനെ കുറിച്ചും അഭിനേതാക്കളെ കുറിച്ചുമുള്ളഒരു വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനാലും എത്രയും പെട്ടെന്ന് ഹിന്ദി ചിത്രീകരണം തുടങ്ങാന്‍ നിര്‍മ്മാതാക്കള്‍ക്ക് ആഗ്രഹമുള്ളതിനാലുമാണ് പിന്‍മാറുന്നത് എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.
