Malayalam
തെന്നിന്ത്യൻ താര റാണിയ്ക്ക് ഇന്ന് മുപ്പത്തി എട്ടാം പിറന്നാള്‍ ; ആശംസകൾ അറിയിച്ച് ആരാധകർ !
തെന്നിന്ത്യൻ താര റാണിയ്ക്ക് ഇന്ന് മുപ്പത്തി എട്ടാം പിറന്നാള്‍ ; ആശംസകൾ അറിയിച്ച് ആരാധകർ !
ഓമനപെണ്ണായും രാമിന്‍റെ ജാനുവായും പ്രേക്ഷക ഹൃദയങ്ങളിൽ ആഴത്തിൽ കയറിക്കൂടിയ തൃഷ കൃഷ്ണനു ഇന്ന് മുപ്പത്തി എട്ടാം പിറന്നാള്‍ ദിനമാണ് . സൗത്ത് ഇന്ത്യയിലെ താര സുന്ദരിയാര് എന്ന ചോദ്യത്തിന് ഇന്നും നിറഞ്ഞ സാനിധ്യമായി തൃഷ നിറഞ്ഞു നില്‍ക്കുന്നു.
ജോഡി എന്ന പ്രശാന്ത് ചിത്രത്തിലൂടെ കടന്നു വന്ന തൃഷ , ആദ്യം നായികയായി എത്തിയ സിനിമ പ്രിയദര്‍ശന്‍ സംവിധാനം നിർവഹിച്ച ‘ലേസാ ലേസാ’ ആയിരുന്നു. ലേസാ ലേസാ റിലീസ് ആവുന്നതിനു മുന്നേ പുറത്തു വന്ന ‘മൌനം പേസിയതേ’ എന്ന ചിത്രത്തിലൂടെയാണ് തൃഷ നായികയായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയത്.
മോഡല്‍ ആയി തന്‍റെ കരിയര്‍ ആരംഭിച്ച തൃഷ മിസ് ചെന്നൈ , മിസ് സേലം എന്നിവയിലൂടെയാണ് തന്‍റെ വരവ് അറിയിച്ചത്. ഹോര്‍ലിക്സിന്‍റെയടക്കം നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച തൃഷ , ഹിന്ദി ഗായിക ഫാല്‍ഗുനി പഥക്കിന്‍റെ മ്യൂസിക് വീഡിയോയിലും അഭിനയിച്ചിട്ടുണ്ട്.
2001 ല്‍ നടന്ന മിസ്സ് ഇന്ത്യ മത്സരത്തില്‍ ഏറ്റവും മികച്ച ചിരിക്കുള്ള സമ്മാനം തൃഷ നേടിയിരുന്നു. മദ്രാസില്‍ ജനിച്ചു വളര്‍ന്ന തൃഷ എതിരാജ് കോളേജില്‍ ബിസിനിസ് അഡ്മിന്‍സ്ട്രെഷന്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് മോഡലിങ്ങ് രംഗത്തേക്ക് കടന്നു വന്നത്. ക്രിമിനല്‍ സൈക്കോളജിസ്റ്റ് ആകാനാണ് താന്‍ ആഗ്രഹിച്ചിരുന്നത് എന്നും അഭിനയ രംഗത്തേക്ക് വന്നത് കൊണ്ട് പിന്നീട് പഠനം തുടരാന്‍ കഴിഞ്ഞില്ല എന്നും തൃഷ പറഞ്ഞിട്ടുണ്ട്.
2015 ല്‍ ബിസിനസ് കാരനായ വരുണ്‍ മണിയനുമായി നിശ്ചയം ഉറപ്പിച്ചെങ്കിലും പിന്നീട് ഇരുവരും ചേര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. യൂണിസെഫിന്‍റെ സെലിബ്രിറ്റി പ്രവര്‍ത്തകയായും തൃഷ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് തൃഷ പ്രവര്‍ത്തിക്കുന്നത്.
അനിതരസാധാരണമായ തന്‍റെ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ തൃഷ തന്‍റെ ഓരോരോ സിനിമയിലും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റി . ഗൌതം വാസുദേവ മേനോന്‍ സംവിധാനം ചെയ്തു ചിലമ്പരസന്‍ നായകന്‍ ആയി അഭിനയിച്ച ‘വിണ്ണൈ താണ്ടി വരുവായാ’ എന്ന ചിത്രത്തില്‍ മലയാളി നായികയായി അഭിനയിച്ച തൃഷയുടെ കഥാപാത്രം കേരളത്തിലും നടിക്ക് ഏറെ ആരാധക പ്രശംസ നേടി കൊടുത്തു. ചിലമ്പരസന്‍ ആയി നടി വിവാഹിതയാവാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ ഉണ്ടെങ്കിലും ഇരുവരും ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.
സ്കൂള്‍കാല പ്രണയവും പിന്നെയുള്ള ഒത്തു ചേരലുമെല്ലാം പറഞ്ഞ 2018 ല്‍ പുറത്തിറങ്ങിയ ’96’ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ കൂടെ അഭിനയിച്ച കഥാപാത്രം തൃഷയുടെ ചലച്ചിത്ര ജീവിതത്തിലെ നാഴികകല്ലായ കാഥാപാത്രമായാണ് കണക്കാക്കുന്നത്. നിവിന്‍ പോളിയുടെ കൂടെ ഹേയ് ജ്യൂഡിലൂടെയാണ് തൃഷ മലയാളത്തിലേക്ക് എത്തിയത്. മണി രത്നം സംവിധാനം നിർവഹിക്കുന്ന ‘പൊന്നിയന്‍ ശെല്‍വന്‍’ ആണ് തൃഷയുടെതായി പുറത്തിറങ്ങാനിറയ്ക്കുന്ന സിനിമ .
about thrisha krishna