Connect with us

രജനികാന്ത് ചിത്രം ഉണ്ടാകില്ല; പ്രതികരണവുമായി സംവിധായകൻ രംഗത്ത് !

Malayalam

രജനികാന്ത് ചിത്രം ഉണ്ടാകില്ല; പ്രതികരണവുമായി സംവിധായകൻ രംഗത്ത് !

രജനികാന്ത് ചിത്രം ഉണ്ടാകില്ല; പ്രതികരണവുമായി സംവിധായകൻ രംഗത്ത് !

രജനികാന്തിനൊപ്പം പുതിയ ചിത്രം ചെയ്യുന്നുവെന്ന വാർത്തകളോട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ദേസിംഗ് പെരിയസ്വാമി . തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നാണ് അദ്ദേഹം പറയുന്നത് . ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിക്കുകയുണ്ടായത്.

എന്റെ പുതിയ ചിത്രത്തെക്കുറിച്ച് വരുന്ന വാർത്തകൾ ശരിയല്ല. പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ അറിയിക്കാം. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും നന്ദി.ദേസിംഗ് പെരിയസ്വാമി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് രജനികാന്ത് ദേസിംഗ് പെരിയസ്വാമിയ്ക്കൊപ്പം പുതിയ ചിത്രം ചെയ്യുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. ദുൽഖർ സൽമാനെ നായകനാക്കി കണ്ണും കണ്ണും കൊള്ളൈ അടിത്താൽ എന്ന ചിത്രമാണ് ദേസിംഗ് പെരിയസ്വാമി അവസാനമായി ചെയ്തത്. ഋതു വർമ്മ നായികയായി എത്തിയ ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിൽ അഭിനയിച്ചു.

ഇപ്പോൾ അണ്ണാത്തേ എന്ന സിനിമയിലാണ് രജനികാന്ത് അഭിനയിക്കുന്നത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഈ വര്‍ഷത്തെ ദീപാവലിക്കാണ് അണ്ണാത്തെ റിലീസിനെത്തുന്നത്. 2021 നവംബര്‍ നാലാണ് റിലീസ് തീയതി എന്ന് നേരത്തെ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണന്ന പ്രത്യേകതയും ഇതുനുണ്ട്.

‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

about rajanikanth

More in Malayalam

Trending

Recent

To Top