മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്. കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ വിഷ്ണുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാദിര്‍ഷ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് വിഷ്ണവും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു.
മകന്റെ ജനനവും പേരിടലും എല്ലാം ആരാധകരുമായി പങ്കുവെച്ച താരം, ഇപ്പോളിതാ മകനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. കുഞ്ഞിന് കൃഷ്ണന്റെ പേര് തന്നെ വേണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. പിന്നാലെ ഐശ്വര്യയാണ് മാധവ് എന്ന പേരിട്ടത്.
ഇപ്പോള്‍ മാധവിന് നാലരമാസമാണ് പ്രായം. കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും അടുത്ത് നിന്നും നോക്കി കാണുകയാണ്. നേരത്തെ തന്നെ തങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്നത് ആണ്‍കുട്ടിയാണെന്ന് മനസില്‍ ഒരു തോന്നല്‍ വന്നിരുന്നു.
എന്നാല്‍ കുഞ്ഞ് ജനിച്ച ശേഷം അവന്റെ ഒപ്പം സമയം ചെലവഴിക്കാന്‍ ഇപ്പോള്‍ പറ്റുന്നില്ല. അതിന്റെ സങ്കടമുണ്ട്. സിനിമാ തിരക്കുകളില്‍ ഓടി കൊണ്ടിരിക്കുകയാണ്. ഷൂട്ടിങ്ങ് കഴിഞ്ഞാലും വീട്ടില്‍ വരാന്‍ കഴിയില്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അവന്റെ സുരക്ഷിതത്വം നോക്കണം. വീട്ടില്‍ നിന്ന് പോയാല്‍ അവനെ പറ്റിയാണ് എപ്പോഴും ആലോചന. വീഡിയോ കോള്‍ ചെയ്യും. എന്റെ ശബ്ദം കേട്ടാല്‍ ആള് ചിരിക്കും എന്നും വിഷ്ണു പറയുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...