Connect with us

ശക്തനായ ആ മത്സരാർത്ഥി പടിയിറങ്ങി, ഞെട്ടലോടെ മത്സരാർത്ഥികൾ കണ്ണീരോടെ പ്രേക്ഷകർ….

Malayalam

ശക്തനായ ആ മത്സരാർത്ഥി പടിയിറങ്ങി, ഞെട്ടലോടെ മത്സരാർത്ഥികൾ കണ്ണീരോടെ പ്രേക്ഷകർ….

ശക്തനായ ആ മത്സരാർത്ഥി പടിയിറങ്ങി, ഞെട്ടലോടെ മത്സരാർത്ഥികൾ കണ്ണീരോടെ പ്രേക്ഷകർ….

ബിഗ് ബോസ് സീസൺ 77 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. നൂറ് ദിവസം പൂർത്തിയാക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ആഴ്ചകൾ മാത്രമാണുള്ളത്.

നിലവിൽ 10 പേരാണ് ബിഗ് ബോസ് ഹൗസിലുളളത്. ഇവർക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. കിടിലൻ ഫിറോസ്, സായ്, സൂര്യ, അനൂപ്, റംസാൻ, അഡോണി എന്നിവരാണ് ഇക്കുറി എവിക്ഷനിൽ എത്തിയിരിക്കുന്നത്. ഇവർ ആറ് പേരും ബിഗ് ബോസ് സീസൺ 3 ലെ ശക്തരായ മത്സരാർഥികളായിരുന്നു

എന്നാൽ ഇത്തവണ അഡോണിയാണ്. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായി. ഇത്രയും ദിവസം ഇവിടെ നിൽക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നാണ് അഡോണി ലാലിനോട് പറഞ്ഞത്. ബിഗ് ബോസിൽ പങ്കെടുക്കാൻ വന്നപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും ഗുരുക്കന്മാരുമൊക്കെ 25 ദിവസമെങ്കിലും നിൽക്കാനായെങ്കിൽ എന്നാണ് പറഞ്ഞിരുന്നത്. അതിനാൽ അതിനുശേഷം ഞാനിവിടെ നിന്ന ഒരോ ദിവസവും ഞാനൊരു വിജയിയാണ്. മുണ്ടക്കയത്തുനിന്നും വന്ന എനിക്ക് ഈ വലിയ ലോകം ഏറെ അവസരങ്ങളുടേതാണ്.

ഇവിടേക്ക് എത്താൻ ആഗ്രഹിക്കുന്നവര്‍ക്ക് എനിക്കൊരു സന്ദേശം നൽകാനും കഴിഞ്ഞു. നന്ദി പറയുന്നത് ജനങ്ങളോടാണ്, നിങ്ങളാണ് ഇവിടെ എന്നെ നിര്‍ത്തിയത്. തിരിച്ചു വരുന്നത് നിങ്ങളുടെ അടുത്തേക്കാണ്, എന്നിലൂടെ ഒരാള്‍ക്ക് പ്രചോദനം നൽകാനാകുമെങ്കിൽ അതു മതിയെന്നും അഡോണി പറയുകയുണ്ടായി. ബിബി വീട്ടിലെ അഡോണിയുടെ ദിനങ്ങളുടെ കൊളാഷ് വീഡിയോ ലാൽ, അഡോണിയെ കാണിക്കുകയുണ്ടായി.

അഡോണി പോയതിനാൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് പിന്നീട് റംസാനെ വീട്ടിൽ കാണാൻ കഴിഞ്ഞത്. അഡോണിയുടെ പോകൽ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് നോബി രമ്യയോട് പറയുന്നുണ്ടായിരുന്നു. അവനിങ്ങനെ പോകുമെങ്കിൽ നമ്മളുടെ കാര്യമെന്തെന്ന് മണിക്കുട്ടൻ പറയുകയുണ്ടായി. പോകുമെന്ന് ഞാൻ പ്രതീക്ഷിച്ചത് സൂര്യയെയാണെന്നും അനൂപ് പറയുകയുണ്ടായി. ഇടയ്ക്ക് സൂര്യ ബിഹേവ് ചെയ്യുന്നത് വളരെ പൊസസീവ് ആകുന്നതുപോലെ തോന്നുന്നുവെന്നും അനൂപ് പറഞ്ഞു അഡോണിയും പോയതോടെ ഇനി 9 പേരാണ് ബിബി വീട്ടിൽ ശേഷിക്കുന്നത്.

More in Malayalam

Trending

Recent

To Top