ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങി നിന്ന നടിയാണ് സമീറ റെഡ്ഡി. എന്നാല്‍ വിവാഹ ശേഷം താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തു നില്ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കാറുള്ള താരം ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടി സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ച വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇപ്പോഴിതാ കോവിഡില്‍ നിന്നും താനും കുടുംബവും മുക്തമായി എന്നുള്ള വിവരമാണ് സമീറ റെഡ്ഡി പങ്കുവെച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സമീറ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. സമീറ, ഭര്‍ത്താവ് അക്ഷയ് വര്‍ദെ, രണ്ട് മക്കള്‍ എന്നിവര്‍ക്കാണ് ഏപ്രിലില്‍ കോവിഡ് സ്ഥിരീകരിച്ചത്. വളരെ പെട്ടന്ന് തന്നെ സുഖം പ്രാപിക്കാന്‍ യോഗ തന്നെ സഹായിച്ചിരുന്നു എന്നാണ് സമീറ റെഡ്ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.
ഇപ്പോഴും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എല്ലാവരോടും സുരക്ഷിതരായി ഇരിക്കുവാനും ശാരീരിക ക്ഷമത കൂട്ടാനുള്ള വ്യായാമങ്ങള്‍ ചെയ്യണമെന്നുമാണ് ആവശ്യപ്പെടാനുള്ളതെന്നും സമീറ റെഡ്ഡി പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.