News
വിജയകരമായ ദാമ്പത്യ ജീവിതത്തിന് അഞ്ച് ടിപ്‌സുമായി സണ്ണി ലിയോണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
വിജയകരമായ ദാമ്പത്യ ജീവിതത്തിന് അഞ്ച് ടിപ്‌സുമായി സണ്ണി ലിയോണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
കേരളത്തിലടക്കം നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. കുറച്ച് നാളുകള്‍ക്ക് മുമ്പ് അവധി ആഘോഷിക്കുന്നതിനായി സണ്ണിയും കുടുംബവും കേരളത്തിലെത്തിയിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് നടി.
കഴിഞ്ഞ ദിവസമാണ് താരം പത്താം വിവാഹ വാര്‍ഷികം ഭര്‍ത്താവ് ഡാനിയേല്‍ വെബറുമായി ആഘോഷമാക്കിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ തങ്ങളുടെ വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ ടിപ്‌സ് പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് സണ്ണി.
ഡാനിയേലിനൊപ്പം നൃത്തം ചെയ്തുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അഞ്ച് ടിപ്‌സ് ആണ് ദാമ്പത്യ ബന്ധത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സണ്ണി നിര്‍ദ്ദേശിക്കുന്നത്.
മനസ്സുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്.
ഡേറ്റ് നൈറ്റുകള്‍ നടത്തുക, ഒന്നിച്ചു ഭക്ഷണം പാകം ചെയ്യുക, പരസ്പരം അനുമോദിക്കുക, പരസ്പരം പൊട്ടിചിരിപ്പിക്കുക, ആശയവിനിമയം നടത്തുക എന്നിവയാണ് സണ്ണിക്ക് പകര്‍ന്നു നല്‍കാനുള്ള ടിപ്‌സ്.
