Connect with us

ബാലുശ്ശേരിയിൽ ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു

News

ബാലുശ്ശേരിയിൽ ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു

ബാലുശ്ശേരിയിൽ ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു

ബാലുശേരിയില്‍ യുഡിഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവ് 18000 വോട്ടിനാണ് ധര്‍മ്മജന്‍ പരാജയപ്പെടുത്തിയത്.

വോട്ടെണ്ണലിന് മണ്ഡലത്തിലെത്താന്‍ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ വന്നതായി ധര്‍മ്മജന്റെ അണികള്‍ വ്യക്തമാക്കിയിരുന്നു.

നേപ്പാളില്‍ ഷൂട്ടിങ്ങിനായി പോയ ധര്‍മജന്‍ ബോള്‍ഗാട്ടി തിരികെ എത്താന്‍ കഴിയാതെ പെട്ടു കിടക്കുകയാണ്. രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് വേണ്ടിയാണ് ധര്‍മ്മജന്‍ നേപ്പാളിലേക്ക് പോയത്. ബിബിന്‍ ജോര്‍ജാണ് ചിത്രത്തിൽ നായകനായെത്തുന്നത്.

എയ്ഞ്ചല്‍ മരിയ ക്രിയേഷന്‍സിന്റെ ബാനറില്‍ ലോറന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ നേപ്പാളാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് ധർമ്മജൻ ഷൂട്ടിംഗിന് വേണ്ടി നേപ്പാളിലേക്ക് പോകുന്നത്.

ധര്‍മ്മജൻ സ്ഥാനാർത്ഥിയായതോടെ മണ്ഡലം ശ്രദ്ധ നേടിയെങ്കിലും മണ്ഡലത്തില്‍ കാര്യമായ മാറ്റം സൃഷ്ടിക്കാനായില്ലെന്ന ഏഷ്യാനെറ്റ് സർവേ വ്യക്തമാക്കിയിരുന്നു . അതേ സമയം തന്നെ എസ്എഫ്ഐ നേതാവായ സച്ചിൻ ദേവിന് യുവാക്കളിൽ നിന്ന് കൂടുതൽ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നും ഇത് ധർമ്മജന് തിരിച്ചടിയായേക്കുമെന്നും വിലയിരുത്തുന്നുണ്ട്.

പുരുഷൻ കടലുണ്ടിയിലൂടെ എൽഡിഎഫ് തുടർച്ചയായി കൈവശം വച്ചുവന്നിരുന്ന മണ്ഡലം കൂടിയാണ് ബാലുശ്ശേരി ഇതെല്ലാം എൽഡിഎഫിന് അനുകൂല ഘടകമായാണ് വിലയിരുത്തുന്നത്. ബാലുശേരിയില്‍ ധര്‍മ്മജന്‍ അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍ഡിഎഫ് തന്നെ വിജയിക്കുമെന്നാണ് അടുത്തിടെ പുരുഷന്‍ കടലുണ്ടിയും പറഞ്ഞിരുന്നു. എന്നാല്‍ രമേശ് പിഷാരടി ഉള്‍പ്പെടെയുള്ള താരങ്ങളും പ്രചാരണത്തിനായി ബാലുശ്ശേരിയിലെത്തിയിരുന്നു.

More in News

Trending

Recent

To Top