Social Media
ആ നടന്റെ കൂടെ പിന്നെ അഭിനയിച്ചിട്ടേയില്ല; സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന രണ്ട് ദുരനുഭവങ്ങള്‍…; വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി
ആ നടന്റെ കൂടെ പിന്നെ അഭിനയിച്ചിട്ടേയില്ല; സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന രണ്ട് ദുരനുഭവങ്ങള്‍…; വെളിപ്പെടുത്തലുമായി സമീറ റെഡ്ഡി
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സമീറ റെഡ്ഡി. ബോളിവുഡില്‍ തുടങ്ങി തെന്നിന്ത്യന്‍ സിനിമയില്‍ എല്ലാം സമീറ ഭാഗമായിട്ടുണ്ട്. 11 വര്‍ഷം നീണ്ട അഭിനയ ജീവിതത്തിന് ശേഷം 2014ലാണ് സമീറ അക്ഷയ് വര്‍ദെയെ വിവാഹം കഴിക്കുന്നത്. ഒരു മകനും ഒരു മകളുമാണ് ദമ്പതികള്‍ക്കുള്ളത്. പിന്നീട് അഭിനയ രംഗത്ത് നിന്നും സമീറ വിട്ടു. എന്നാല്‍ സോഷ്യല്‍ മീഡിയ വ്‌ളോഗുകളിലൂടെ താരം ഇപ്പോഴും സജീവമാണ്.
ഒരു സമയത്ത് കാസ്റ്റിംഗ് കൗച്ച്, മീടുവിവാദങ്ങള്‍ കത്തി നിന്ന സമയത്ത് സമീറ തന്റെ കരിയറില്‍ നേരിട്ട ഇത്തരം സംഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. രണ്ട് അനുഭവങ്ങളാണ് സമീറ തുറന്നു പറഞ്ഞത്. ഇത്തരം അവസരങ്ങളില്‍ സ്വയം ഒരു പ്രതിരോധ സംവിധാനം സിനിമ രംഗത്ത് ഇറങ്ങുന്നവര്‍ സൃഷ്ടിക്കണം എന്നാണ് സമീറ പറഞ്ഞത്. നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
”ഞാന്‍ ഒരു സിനിമ ചെയ്യുകയായിരുന്നു. പെട്ടെന്ന് എന്നോട് സിനിമയില്‍ ഒരു കിസ്സിംഗ് സീന്‍ ഉണ്ടെന്ന് പറഞ്ഞു. അത് തീരുമാനിക്കുമ്പോള്‍ ഞാനില്ലായിരുന്നു. അതിനാല്‍ തയ്യാറല്ലെന്ന്പറഞ്ഞു. പക്ഷെ നിങ്ങള്‍ മുസാഫിറില്‍ ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു അവരുടെ മറുപടി. ആയിരിക്കാം എന്നു കരുതി ഞാന്‍ അത് തുടര്‍ന്നും ചെയ്യണമെന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അതോടെ സൂക്ഷിച്ച് വേണം പെരുമാറാനെന്നും നിന്നെ മാറ്റാന്‍ സാധിക്കുമെന്നും അയാള്‍ പറഞ്ഞു” എന്നാണ് സമീറ പറഞ്ഞത്. മറ്റൊരു മോശം അനുഭവമുണ്ടാകുന്നത് ഒരു ബോളിവുഡ് നായകനില്‍ നിന്നായിരുന്നു.
”ഒരു നടന്‍ എന്നെക്കുറിച്ച് പറഞ്ഞത് നീ ഒട്ടും അപ്രോച്ചബിള്‍ അല്ലെന്നും ബോറിംഗ് ആണെന്നുമായിരുന്നു. നീ ഒട്ടും ഫണ്‍ അല്ലെന്നും ഇനി നിനക്കൊപ്പം അഭിനയിക്കുമോ എന്ന് അറിയുക പോലുമില്ലെന്ന് പറഞ്ഞു. അതിന് ശേഷം അയാള്‍ക്കൊപ്പം ഞാനൊരു സിനിമയിലും അഭിനയിച്ചിട്ടില്ല” എന്നാണ് സമീറ പറയുന്നത്. അതേസമയം ഇത്തരം സാഹചര്യത്തില്‍ തങ്ങളുടേതായൊരു പ്രതിരോധ സംവിധാനം ഉണ്ടാക്കിയെടുക്കണമെന്നും സമീറ പറയുന്നുണ്ട്.
”ഇതൊരു തരം പാമ്പും കോണിയും കളിയാണ്. എങ്ങനെയാണ് പാമ്പുകളെ മറി കടന്ന് മുന്നോട്ട് പോകേണ്ടത് എന്ന് അറിഞ്ഞിരിക്കണം. ഞാന്‍ ഷൂട്ടിന് ശേഷം നടന്മാരുടെ കൂടെ കറങ്ങുകയോ പാര്‍ട്ടിയ്ക്ക് പോവുകയോ ചെയ്യില്ല. ഞാന്‍ വീട്ടില്‍ പോയിരുന്ന് ടിവി കാണും. ഞാന്‍ സോഷ്യലൈസ് ചെയ്യാന്‍ പോകാറില്ല. അത് ധാരാളം അവസരങ്ങള്‍ നേടാനുള്ള വഴിയാണെന്ന് അറിയാം. പക്ഷെ കുഴപ്പമില്ല. അതാണ് ഈ ബിസിനസിന്റെ രീതി” എന്നാണ് സമീറ പറയുന്നത്.
11 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം സമീറ റെഡ്ഡി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2014ലാണ് സമീറ അക്ഷയ് വര്‍ദെയെ വിവാഹം കഴിക്കുന്നത്. ഒരു മകനും ഒരു മകളുമാണ് ദമ്പതികള്‍ക്കുള്ളത്. സമീറയുടെ വീഡിയോകളിലൂടെ കുടുംബവും ഇന്ന് ആരാധകര്‍ക്ക് സുപരിചിതരാണ്. സോഷ്യല്‍ മീഡിയയില്‍ സമീറ പങ്കുവെക്കുന്ന റീലുകളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. സൌന്ദര്യത്തെക്കുറിച്ചുള്ള പരമ്പരാഗതമായ കാഴ്പപ്പാടുകളെ വെല്ലുവിളിച്ചു കൊണ്ടാണ് സമീറ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
