featured
മാറിടത്തിന്റെ വലുപ്പം കൂട്ടണം! മോഹൻലാലിൻറെ നായികയ്ക്ക് സംഭവിച്ചത് കണ്ട് നടുങ്ങി സിനിമ ലോകം!
മാറിടത്തിന്റെ വലുപ്പം കൂട്ടണം! മോഹൻലാലിൻറെ നായികയ്ക്ക് സംഭവിച്ചത് കണ്ട് നടുങ്ങി സിനിമ ലോകം!
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സമീറ റെഡ്ഡി. ‘വാരണം ആയിരം’ എന്ന ചിത്രത്തിലെ കഥാപാത്രം നിരവധി ആരാധകരെയാണ് തെന്നിന്ത്യയിൽ സമീറയ്ക്ക് നേടിക്കൊടുത്തത്. തുടർന്ന് മോഹൻലാൽ നായകനായ ‘ഒരുനാൾ വരും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സമീറ ചുവടുവച്ചിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സമീറ ഇപ്പോൾ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്.
സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സമൂഹമാധ്യമത്തിലൂടെ തന്റെ വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്. മികച്ച അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾക്കൊപ്പം ഗ്ലാമറസ് വേഷങ്ങളിലും തിളങ്ങി നിന്ന സമീറ റെഡ്ഡി ബോഡി പോസിറ്റിവിറ്റിയെ കുറിച്ചും, തനിക്കുണ്ടായ സിനിമ മേഖലയിലെ അനുഭവങ്ങളെ കുറിച്ചും ധാരാളം സംസാരിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴുണ്ടായ മോശം സാഹചര്യത്തെ കുറിച്ച് തുറന്നടിക്കുകയാണ് നടി. തൻ്റെ ശരീരത്തിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള സർജറികൾ ചെയ്യാൻ ഇൻഡസ്ട്രിയിലുള്ളവർ നിർബന്ധിച്ചിരുന്നതായും, നിരവധി തവണ ഇത്തരം സമ്മർദ്ദങ്ങൾ ഉണ്ടായെങ്കിലും, അതിനൊന്നും വഴങ്ങാത്തതിൽ ആശ്വാസമുണ്ടെന്നും സമീറ റെഡ്ഡി വെളിപ്പെടുത്തിന്നു.
താൻ കരിയറിന്റെ ഉന്നതിയിൽ നിൽക്കുന്ന സമയത്ത് ബൂബ് ജോബിന് വേണ്ടി ആളുകള്‍ ചെലുത്തിയ സമ്മര്ദ്ധത്തെക്കുറിച്ച് വേണ്ടത്ര തുറന്ന് പറയാൻ ആവുകയില്ല. എല്ലാവരും ചെയ്യുന്നുണ്ടെന്നും തന്നോടും ഇത് ചെയ്യണമെന്നും പലരും പറഞ്ഞു. പക്ഷേ, അങ്ങനൊരു വസ്തു തന്റെ ശരീരത്തിൽ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്ന് നടി പറയുന്നു. പ്ലാസ്റ്റിക് സർജറിയും ബോട്ടോക്സും ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളെ താൻ ജഡ്ജു ചെയ്യുന്നതല്ലെന്നും ആന്തരികമായ പരിവര്‍ത്തനമാണ് തന്റെ ആഗ്രഹമെന്നും സമീറ പറഞ്ഞു.
