ബിജെപി സര്‍ക്കാര്‍ ഭരണത്തില്‍ വരുന്നതിന് മുമ്പുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് കുത്തിപ്പൊക്കി നടന് സിദ്ധാര്‍ഥ്. തനിക്ക് വേണമെങ്കില്‍ തിരിച്ച് പോയി ഒരു ചായക്കട തുറക്കാം.
പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത് എന്ന് പറയുന്ന ട്വീറ്റാണ് സിദ്ധാര്‍ഥ് കുത്തിപ്പൊക്കിയത്. 2014 ഏപ്രില്‍ 29ന് മോദി കുറിച്ച വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയുമോ എന്നാണ് താരം ചോദിക്കുന്നത്.
”ഇന്ത്യക്ക് ശക്തമായൊരു സര്‍ക്കാരിനെ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്” എന്നാണ് മോദിയുടെ ട്വീറ്റ്.
”ഈ ട്വീറ്റില്‍ ഇയാള്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ അത്?” എന്നാണ് മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് സിദ്ധാര്‍ഥ് കുറിച്ചിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലും പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താകുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ വാക്സിനേറ്റഡ് ആകുമെന്നാണ് സിദ്ധാര്‍ഥ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....