Connect with us

ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കോടതിയ്ക്ക് കഴിയില്ല; ഇന്ത്യന്‍ 2 വിന്റെ പ്രശ്‌നം നിങ്ങള്‍ തന്നെ പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി

News

ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കോടതിയ്ക്ക് കഴിയില്ല; ഇന്ത്യന്‍ 2 വിന്റെ പ്രശ്‌നം നിങ്ങള്‍ തന്നെ പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി

ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കോടതിയ്ക്ക് കഴിയില്ല; ഇന്ത്യന്‍ 2 വിന്റെ പ്രശ്‌നം നിങ്ങള്‍ തന്നെ പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ച് കോടതി

കമല്‍ ഹസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിന്റെ ചിത്രീകരണം ആരംഭിച്ചുവെങ്കിലും പല പല കാരണങ്ങള്‍ കാരണം മുടങ്ങിപ്പോവുകയായിരുന്നു. ഇതില്‍ പ്രതിഷേധം അറിയിച്ച് നിര്‍മാതാവ് കോടതിയെ സമീപിച്ചത് വാര്‍ത്തയായിരുന്നു.കോവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം മുടങ്ങിയത് ശരി തന്നെ.

എന്നാല്‍ നേരിയ ഇളവുകള്‍ കിട്ടിയ സാഹചര്യത്തില്‍ പല സിനിമകളും ഷൂട്ടിങ് പുനരാരംഭിച്ചു. ശങ്കര്‍ മാത്രം ഇന്ത്യന്‍ 2 ന്റെ കാര്യത്തില്‍ ഒരു തീരുമാനവും എടുത്തില്ല. ഇന്ത്യന്‍ 2 പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ശങ്കര്‍ മറ്റൊരു ചിത്രവും എടുക്കാന്‍ പാടില്ല, അദ്ദേഹത്തെ ബാന്‍ ചെയ്യണം എന്ന ആവശ്യവുമായി ലിംഗ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കോടതിയ്ക്ക് കഴിയില്ല എന്നാണ് ജഡ്ജിമാര്‍ പറയുന്നത്. രണ്ട് കൂട്ടരും കോടതിയില്‍ എത്തി രമ്യമായി പ്രശ്നത്തിന് പരിഹാരം കാണണം.

അല്ലാതെ നിലവിലെ സാഹചര്യത്തില്‍ ഉത്തരവ് ഇറക്കാനോ പിഴ ചുമത്താനോ കോടതിയ്ക്ക് കഴിയില്ല. ഏപ്രില്‍ 28 നാണ് ഇനി കേസ് വിളിച്ചിരിയ്ക്കുന്നത്. അതിന് മുന്‍പ് ഇരു കൂട്ടരും കോടതിയില്‍ എത്തി പ്രശ്നം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.

ചിത്രീകരണം താന്‍ മനപൂര്‍വ്വം മുടക്കുന്നതല്ല എന്ന് ശങ്കര്‍ പറഞ്ഞു. ഇന്ത്യന്‍ ടു ന് മുന്‍പ് മറ്റ് സിനിമകള്‍ ഞാന്‍ ചെയ്യുന്നു എന്ന തരത്തിലുള്ള ആരോപണം തെറ്റാണെന്നും, അഥവാ ഞാനൊരു സിനിമ ചെയ്യുകയാണെങ്കില്‍ തന്നെ അത് വിലക്കാനുള്ള യാതൊരു അവകാശവും ലിംഗ പ്രൊഡക്ഷന്‍സിന് ഇല്ല എന്നും ശങ്കര്‍ പറയുന്നു.

More in News

Trending

Recent

To Top