Malayalam
റോഡ് ടെസ്റ്റ് നടത്താതെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ശ്രമം; കുടുക്കിലായി വിനോദ് കോവൂര്‍
റോഡ് ടെസ്റ്റ് നടത്താതെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ശ്രമം; കുടുക്കിലായി വിനോദ് കോവൂര്‍
മിനിസ്ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്സ്ക്രീന്‍ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് വിനോദ് കോവൂര്‍. ഇപ്പോഴിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ പാസ്വേര്ഡ് ചോര്‍ത്തി നടന് വിനോദ് കോവൂരിന്റെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ശ്രമം നടന്നതായുള്ള വിവരമാണ് പുറത്ത് വരുന്നത്. സംഭവത്തില്‍ സൈബര്‍ സെല്‍ കോവൂരിലെ നസീറ ഡ്രൈവിങ് സ്കൂളില്‍ തിരച്ചില്‍ നടത്തുകയും ഇവിടെ നിന്നും ഹാര്‍ഡ് ഡിസ്ക് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
വിനോദ് കോവൂരിന്റെ ഡ്രൈവിങ് ലൈസന്‍സ് കാലാവധി 2019ല്‍ ആണ് അവസാനിച്ചത്. തുടര്‍ന്ന് ഇത് പുതതുക്കുന്നതിന് വേണ്ടി കോവൂരുള്ള നസീറ ഡ്രൈവിങ് സ്കൂളിനെ നടന് സമീപിക്കുകയായിരുന്നു. കാലാവധി അവസാനിച്ച് രണ്ട് വര്‍ഷമായതിനാല്‍ വീണ്ടും റോഡ് ടെസ്റ്റ് പാസാകണം. എന്നാല്‍ ഈ നടപടികളൊന്നും പാലിക്കാതെ ലൈസന്‍സ് പുതുക്കാനായി ശ്രമം നടത്തുകയായിരുന്നു.
ലൈസന്‍സ് റോഡ് ടെസ്റ്റ് മുതലയാവ നടത്താതെ പുതുക്കാനായി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഉപയോഗിക്കുന്ന പാസ്വേര്ഡ് ആരോ ചോര്‍ത്തുകയും. ഈ പാസ്വേര്ഡ് ഉപയോഗിച്ച് ലൈസന്‍സ് പുതുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. മാര്‍ച്ച് ഒന്നാം തീയതിയാണ് ഇത്തരത്തില്‍ ഒരു ശ്രമം നടന്നത്. രാത്രി എട്ട് മണിക്കും 8.40-നും ഇടയിലാണ് സംഭവം. മറ്റൊരു ഐപി അഡ്രസില്‍ നിന്നും പാസ്വേര്ഡ് ഉപയോഗിച്ചു എന്ന് മെസേജ് വന്നതോടെയാണ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കാര്യം അറിയുന്നത്.
ഉടന്‍ തന്നെ ആര്‍ടിഓയെ വിവരം അറിയിക്കുകയും ചെയ്തു.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ രതീഷിന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ആയിരുന്നു ഇവര്‍ ദുരുപയോഗം ചെയ്തത്. നാല് തവണ ലോഗ് ഇന്‍ ചെയ്ത വിവരം സന്ദേശമായി എംവിഐയുടെ മൊബൈലില്‍ എത്തി. ഇതോടെ ആണ് പിടി വീണത്.
പിന്നീട് സംഭവത്തില്‍ സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് നസീറ ഡ്രൈവിംഗ് സ്കൂളിലെ ഐപി അഡ്രസില്‍ നിന്നുമാണ് പാസ്വേര്ഡ് ഉപയോഗിച്ച് വെബ്സൈറ്റില്‍ കയറാന്‍ ശ്രമം നടന്നതെന്ന് വ്യക്തമായത്. എന്നാല്‍ ഡ്രൈവിംഗ് സ്കൂള്‍ അധികൃതര്‍ ഇക്കാര്യം നിഷേധിക്കുകയാണ് ഉണ്ടായത്.
ലൈസന്‍സിന്റെ കാലാവധി അവസാനിച്ച് ഇത്രയും നാള് ആയതിനാല്‍ ആദ്യം മുതലുള്ള നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നാണ് ഡ്രൈവിങ്ങ് സ്കൂള്‍ ജീവനക്കാരന് അറിയിച്ചത്. ഇതിനായി 6300 രൂപ വേണ്ടി വരുമെന്നും ഡ്രൈവിങ്ങ് സ്കൂള്‍ അധികൃതര്‍ അറിയിച്ചിരുന്നു.
ഡ്രൈവിംഗ് സ്കൂളില്‍ ലൈസന്‍സ് പുതുക്കാന്‍ നല്‍കിയെന്നല്ലാതെ മറ്റൊന്നുമറിയില്ലെന്ന് വിനോദ് കോവൂര്‍ വ്യക്തമാക്കി. ഡ്രൈവിങ് ലൈസന്‍സ് സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ അതേ അവസ്ഥയാണ് ഇപ്പോള്‍ വിനോദ് കോവൂരിനും. അദ്ദേഹത്തിന്റെ ലൈസന്‍സ് പോലീസ് കൊണ്ടുപോയിരിക്കുകയാണ്.
മറിമായം എന്ന ഹാസ്യ പരിപാടിയിലൂടെയാണ് വിനോദ് പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു. എം80 മൂസ എന്ന ഹാസ്യ പരിപാടിയിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചായം പൂശുന്നവര്‍ എന്ന ചിത്രത്തില്‍ നായകനായും താരം എത്തിയിരുന്നു. സംവിധായകന് സിദ്ദീഖ് പറവൂരിന്റെ ഇന്ത്യന്‍ പനോരമയിലേക്കടക്കം സെലക്ട് ചെയ്യപ്പെട്ട സിനിമയായ താഹീറ യാദൃച്ഛികമായി കാണുവാന്‍ ഇടയായി.
അങ്ങനെ അദ്ദേഹവുമായി പരിചയപ്പെട്ടു. അപ്പോഴാണ് അറിയുന്നത്. താഹീറയിലെ നായിക കൊടുങ്ങല്ലൂര്‍ക്കാരിയായ യഥാര്‍ത്ഥ നായികയാണെന്ന്. അങ്ങനെ സിദ്ദീഖ്ക്കയുടെ കൂടെ അവരെ കാണുവാന്പോയി. കണ്ടു പരിചയപ്പെട്ടു. സിദ്ദീഖക്കയുമായുള്ള ഇത്തരം യാത്രക്കിടയിലാണ് ഒരു ദിവസം എന്റെ അടുത്ത സിനിമയില്‍ ഞാന്‍ വിനോദിനെ നായകനാക്കുന്നുവെന്നു പറയുന്നത്.
ആദ്യം എനിക്കത്ഭുതമാണ് തോന്നിയതെങ്കിലും പിന്നീട് അദ്ദേഹം സീരിയസായി പറയുകയാണെന്ന് മനസ്സിലായി. എന്നെപ്പോലൊരാളെ വെച്ചു ചെയ്യുന്നത് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്നുള്ളതടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞെങ്കിലും നമ്മുടെ സിനിമയില്‍ പ്രമേയത്തിനനുസരിച്ചുള്ള നടന്മാരരാണ് വേണ്ടതെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചതോടെ എനിക്കും നായകനാകുവാനുള്ള ധൈര്യം വരുകയായിരുന്നുഎന്നും വിനോദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
