News
ഡാഡു… വിശ്വസിക്കാനാവുന്നില്ല; ഈ വേര്‍പാട് സിന്ധുവിനും മോള്‍ക്കും എങ്ങനെ സഹിക്കാന്‍ കഴിയും എന്നറിയില്ല. ദൈവം അതിനുള്ള മന:ശക്തി അവര്‍ക്ക് കൊടുക്കട്ടെ; കുറിപ്പുമായി വിനോദ് കോവൂര്‍
ഡാഡു… വിശ്വസിക്കാനാവുന്നില്ല; ഈ വേര്‍പാട് സിന്ധുവിനും മോള്‍ക്കും എങ്ങനെ സഹിക്കാന്‍ കഴിയും എന്നറിയില്ല. ദൈവം അതിനുള്ള മന:ശക്തി അവര്‍ക്ക് കൊടുക്കട്ടെ; കുറിപ്പുമായി വിനോദ് കോവൂര്‍
ചലച്ചിത്ര പിന്നണി ഗായികയായ സിന്ധു പ്രേംകുമാറിന്റെ ഭര്‍ത്താവ് അന്തരിച്ചു, ആദരാഞ്ജലികളര്‍പ്പിച്ച് നിരവധി പ്രീയപ്പെട്ടവരാണെത്തുന്നത്. നടന്‍ വിനോദ് കോവൂര്‍ പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ വിയോഗം വിശ്വസിക്കാനാവുന്നേയില്ല, അവസാനമായി ഡാഡുവിനെ കാണണമെന്നുണ്ടായിരുന്നെങ്കിലും ദൂരെയായതിനാല്‍ അതിന് കഴിയില്ലെന്നും നാട്ടിലെത്തിയ ശേഷം സിന്ധുവിനെ പോയി കാണുമെന്നും വിനോദ് കോവൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വിനോദിന്റെ കുറിപ്പ്:
ഡാഡു… വിശ്വസിക്കാനാവുന്നില്ല. കൊച്ചിയിലെ ആശുപത്രീന്ന് ചികിത്സയെല്ലാം കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങുന്നു ന്ന് കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അടുത്ത തവണ കോഴിക്കോട് വരുമ്പോള്‍ നേരില്‍ കാണണമെന്നും മനസു കൊണ്ടാഗ്രഹിച്ചു. വീണ്ടും അവസ്ഥ മോശമായതും കോഴിക്കോട്ടെ ഹോസ്പ്പിറ്റലില്‍ അഡ്മിറ്റ് ആയ തൊന്നും ഞാന്‍ അറിഞ്ഞില്ല.
നീയും സിന്ധുവും അറിയിച്ചില്ല. ഇന്നലെ വൈകീട്ട് ഞാന്‍ കേള്‍ക്കുന്ന വാര്‍ത്ത നീ വേദനയില്ലാത്ത ലോകത്തേക്ക് പോയെന്നാണ്. ഡാഡു ഓക്കെയായ് ഇനി പ്രോഗ്രാമിനൊക്കെ പോയി തുടങ്ങണമെന്ന് സിന്ധു പറഞ്ഞപ്പോള്‍ ഇനി പഴയത് പോലെ സിന്ധുവിന്റെ കൂടെ പ്രോഗ്രാമിന് നീയും വരുമെന്ന് ഒരുപാട് ആഗ്രഹിച്ചു ഡാഡു .
നമ്മള്‍ ഒരുമിച്ച എത്രയെത്ര സ്‌റ്റേജ് പ്രോഗ്രാമുകള്‍ സ്വദേശത്തും വിദേശത്തുമായ് . എത്രയെത്ര നല്ല ഓര്‍മ്മകളാണ്. എന്തെല്ലാം തമാശകള്‍ . എന്നു തുടങ്ങിയ സൗഹൃദമാണ് ഡാഡു . ഏറ്റവും ഒടുവില്‍ കോഴിക്കോട്ടെ വീട്ടില്‍ വന്ന് സിന്ധുവിനെ എന്റെ യു ട്യൂബ് ചാനലിന് വേണ്ടി ഇന്റര്‍വ്യൂ ചെയ്ത് നമ്മള്‍ ഒരുപാട് പഴയ ഓര്‍മ്മകള്‍ പങ്കു വെച്ചിരുന്നു.
അന്ന് എടുത്ത ഫോട്ടോയാണിത്. മോള്‍ടെ പാട്ട് കേട്ടിരുന്നു. മറിമായത്തിന്റെ വലിയ ഫാനായ നീ മറിമായത്തിലെ പല എപ്പിസോഡുകളെ കുറിച്ചും സംസാരിച്ചത് ഓര്‍ക്കുന്നു. ഈ വേര്‍പാട് സിന്ധുവിനും മോള്‍ക്കും എങ്ങനെ സഹിക്കാന്‍ കഴിയും എന്നറിയില്ല. ദൈവം അതിനുള്ള മന:ശക്തി അവര്‍ക്ക് കൊടുക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒപ്പം നിന്റെ ആത്മാവിന് നിത്യ ശാന്തിയും നേരുന്നു. അവസാനമായ് നിന്നെ ഒന്ന് വന്ന് കാണണം എന്നുണ്ടായ്.
പക്ഷെ ഞാന്‍ ദൂരെയാണ് . നിന്റെ ചിരിക്കുന്ന പ്രസന്നമായ മുഖം മനസില്‍ ഉണ്ട് . നിശ്ഛലനായ് കിടക്കുന്ന കാഴ്ച്ച കാണാന്‍ വയ്യ. അടുത്ത ദിവസം കോഴിക്കോട് വരുമ്പോള്‍ ഞാന്‍ സിന്ധുവിനേയും മോളേയും പോയ് കണ്ടോളാം. എന്നും കാലത്ത് നിന്റെ ഒരു ഴീീറ ാീൃിശിഴ ാലഴെ വരാറുണ്ട്. അര്‍ത്ഥവത്തായ വാക്കുകളുമായ് . ഞാന്‍ അത് പലര്‍ക്കും ഫോര്‍വേര്‍ഡ് ചെയ്യാറുണ്ട്. ഇനി നിന്റെ മെസേജ് എന്നെ തേടി വരില്ല ല്ലേ. ഒരു പാട് വിഷമത്തോടെ നിന്നെ യാത്രയാക്കുന്നു സ്വര്‍ഗ്ഗത്തിലേക്ക് .
വിട
പ്രണാമം
പ്രിയ കൂട്ട് കാരാ ……
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)