Actor
‘ഞാന്‍ നാല് തവണ കെട്ടി, മനസ്സില്‍ അപ്പോള്‍ തോന്നുന്ന ഒരിഷ്ടമാണ്. വലിയ പ്രയാസമൊന്നും ഉള്ള കാര്യമല്ലല്ലോ, ചിലപ്പോള്‍ പിഎസ്‌സി പരീക്ഷയ്‌ക്കൊക്കെ ചോദ്യമായി വന്നേക്കും; വിനോദ് കോവൂര്‍
‘ഞാന്‍ നാല് തവണ കെട്ടി, മനസ്സില്‍ അപ്പോള്‍ തോന്നുന്ന ഒരിഷ്ടമാണ്. വലിയ പ്രയാസമൊന്നും ഉള്ള കാര്യമല്ലല്ലോ, ചിലപ്പോള്‍ പിഎസ്‌സി പരീക്ഷയ്‌ക്കൊക്കെ ചോദ്യമായി വന്നേക്കും; വിനോദ് കോവൂര്‍
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് വിനോദ് കോവൂര്‍.നാടകത്തിലൂടെയാണ് നടന്‍ അഭിനയത്തിലേക്ക് എത്തുന്നത്. എം80 മൂസയിലൂടെ ആയിരുന്നു മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. മലബാര്‍ ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്ന വിനോദിനെ മൂസയായി പ്രേക്ഷകര്‍ ഏറ്റെടുത്തു. പിന്നാലെ മറിമായത്തിലൂടെ നടന്റെ ജനപ്രീതി വര്‍ധിച്ചു.
കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി അഭിനയരംഗത്ത് സജീവമായ വിനോദ് കോവൂര്‍ ഇന്ന് സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ്. ഇതുവരെ ഏകദേശം പതിനഞ്ചിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളില്‍ ഫേസ്ബുക്കിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് നടന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും പ്രേക്ഷകര്‍ക്ക് അറിയുന്നതാണ്.
ഭാര്യയെ നാല് തവണ വിവാഹം കഴിച്ചയാളാണ് വിനോദ് കോവൂര്‍. ഒരിക്കല്‍ ഒരു അഭിമുഖത്തിലാണ് വിനോദ് കോവൂര്‍ ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ നാല് തവണ വിവാഹം കഴിച്ചതിന് പിന്നിലെ കഥ പങ്കുവെച്ചിരിക്കുകയാണ് വിനോദ് കോവൂര്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ നാല് തവണ കെട്ടി. അതൊക്കെ മനസ്സില്‍ അപ്പോള്‍ തോന്നുന്ന ഒരിഷ്ടമാണ്. വലിയ പ്രയാസമൊന്നും ഉള്ള കാര്യമല്ലല്ലോ. ഇത് ചിലപ്പോള്‍ പി.എസ്.സി പരീക്ഷയ്‌ക്കൊക്കെ ചോദ്യമായി വന്നേക്കുമെന്ന് ഒരിക്കല്‍ ജഗദീഷ് പറഞ്ഞിട്ടുണ്ട്. സ്വന്തം ഭാര്യയെ നാല് തവണ കെട്ടിയ കലാകാരന്‍ ആരാണെന്ന് ഒക്കെ ചോദ്യം വരും. ഒരു ആഗ്രഹത്തിന്റെ പുറത്തു നടന്നതാണ്’.
‘ആദ്യത്തെ കല്യാണം ഞാന്‍ ആഗ്രഹിച്ചത് പോലെ ആയിരുന്നില്ല. കാര്‍ന്നോന്മാര്‍ എല്ലാവരും കൂടി നടത്തിയ കല്യാണമായിരുന്നു. നമുക്ക് ഒന്നും പറയാന്‍ കഴിയില്ലായിരുന്നു. എനിക്ക് ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് കല്യാണം കഴിക്കണം എന്നായിരുന്നു ആഗ്രഹം. അത് നടന്നില്ല. ഈ ഒരു കല്യാണമേ കഴിക്കാന്‍ സാധിക്കൂ എന്നാണ് ഞാന്‍ കരുതിയത്. പിന്നീട് ഒരു സ്വാമിജിയാണ് എന്നോട് പറഞ്ഞത്, അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ ഗുരുവായൂര്‍ പോയി വിവാഹം കഴിച്ചോളൂ എന്ന്’,
‘അതിന് സാധിക്കുമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആയിരം രൂപ കെട്ടിയാല്‍ ആര്‍ക്കും വിവാഹം കഴിക്കാം രണ്ടു സാക്ഷികള്‍ വേണമെന്നേ ഉള്ളൂ എന്ന് പറഞ്ഞു. അടുത്ത വെഡിങ് ആനിവേഴ്‌സറിക്ക് തന്നെ ഗുരുവായൂര്‍ പോയി ഞാന്‍ വിവാഹം കഴിച്ചു. പിന്നീട് രാമേശ്വരത്ത് പോയപ്പോള്‍ ഇതുപോലെ വിവാഹം കഴിച്ചു. പിന്നീട് മൂകാംബികയില്‍ വെച്ചാണ് വീണ്ടും വിവാഹം കഴിക്കുന്നത്’, വിനോദ് കോവൂര്‍ പറഞ്ഞു. അഞ്ചാമത് കൂടി വിവാഹം കഴിക്കാന്‍ പ്ലാനുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ എന്തെങ്കിലും സാഹചര്യം ഒത്തുവന്നാല്‍ ആകാമെന്നായിരുന്നു നടന്റെ മറുപടി.
സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രീതിയിലുള്ള ഒരു കഥാപാത്രം ചെയ്തതിന് വധഭീഷണി വന്ന അനുഭവവും വിനോദ് കോവൂര്‍ പങ്കുവച്ചു. ‘എനിക്ക് ഭീഷണികളൊക്കെ വന്നിട്ടുണ്ട്. കൊല്ലുമെന്ന് വരെ പറഞ്ഞിട്ടുണ്ട്. ഒരു തവണ സാരക്കാരിനെതിരെ പറയുന്ന ഒരു വേഷം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയെ ഒക്കെ പരാമര്‍ശിക്കുന്ന ഒന്നായിരുന്നു. അത് ചെയ്യുമ്പോഴേ പ്രശ്‌നമാകുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. നമ്മള്‍ സത്യമാണ് പറയുന്നത്, അതുകൊണ്ട് കുഴപ്പമില്ല എന്ന ചിന്തയായിരുന്നു’,
‘പ്രതീക്ഷിച്ചത് പോലെ എപ്പിസോഡ് വന്ന് അടുത്ത ദിവസം തന്നെ കണ്ണൂരില്‍ നിന്നൊക്കെ വിളികള്‍ വന്നു. കയ്യും കാലും തല്ലിയൊടിക്കും കൊന്നുകളയും എന്നൊക്കെയായിരുന്നു ഭീഷണി. ഞാന്‍ പറഞ്ഞു ഞാനൊരു നടന്‍ മാത്രമാണ്. മനോരമയാണ് എനിക്ക് പൈസ തരുന്നത്. നിങ്ങള്‍ക്ക് അവരെ എന്ത് വേണമെങ്കിലും ചെയ്യാം, വേണമെങ്കില്‍ കേസ് കൊടുക്കാം. അല്ലാതെ എന്നെ എന്തെങ്കിലും ചെയ്ത കൊണ്ട് കാര്യമില്ല എന്ന്. ഇതുപോലെ ആശുപത്രികളില്‍ നിന്നും വൈദ്യുതി ബോര്‍ഡില്‍ നിന്നൊക്കെ വന്നിട്ടുണ്ട്. സത്യം വിളിച്ചു പറയുമ്പോള്‍ ഉള്ള പ്രശ്‌നമാണ് ‘, എന്നും വിനോദ് കോവൂര്‍ പറഞ്ഞു.
മറിമായം എന്ന ഹാസ്യ പരിപാടിയിലൂടെയാണ് വിനോദ് പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു. എം80 മൂസ എന്ന ഹാസ്യ പരിപാടിയിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചായം പൂശുന്നവര്‍ എന്ന ചിത്രത്തില്‍ നായകനായും താരം എത്തിയിരുന്നു. സംവിധായകന്‍ സിദ്ദീഖ് പറവൂരിന്റെ ഇന്ത്യന്‍ പനോരമയിലേക്കടക്കം സെലക്ട് ചെയ്യപ്പെട്ട സിനിമയായ താഹീറ യാദൃച്ഛികമായി കാണുവാന്‍ ഇടയായി.
അങ്ങനെ അദ്ദേഹവുമായി പരിചയപ്പെട്ടു. അപ്പോഴാണ് അറിയുന്നത്. താഹീറയിലെ നായിക കൊടുങ്ങല്ലൂര്‍ക്കാരിയായ യഥാര്‍ത്ഥ നായികയാണെന്ന്. അങ്ങനെ സിദ്ദീഖ്ക്കയുടെ കൂടെ അവരെ കാണുവാന്‍പോയി. കണ്ടു പരിചയപ്പെട്ടു. സിദ്ദീഖക്കയുമായുള്ള ഇത്തരം യാത്രക്കിടയിലാണ് ഒരു ദിവസം എന്റെ അടുത്ത സിനിമയില്‍ ഞാന്‍ വിനോദിനെ നായകനാക്കുന്നുവെന്നു പറയുന്നത്.
ആദ്യം എനിക്കത്ഭുതമാണ് തോന്നിയതെങ്കിലും പിന്നീട് അദ്ദേഹം സീരിയസായി പറയുകയാണെന്ന് മനസ്സിലായി. എന്നെപ്പോലൊരാളെ വെച്ചു ചെയ്യുന്നത് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്നുള്ളതടക്കമുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞെങ്കിലും നമ്മുടെ സിനിമയില്‍ പ്രമേയത്തിനനുസരിച്ചുള്ള നടന്മാരരാണ് വേണ്ടതെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചതോടെ എനിക്കും നായകനാകുവാനുള്ള ധൈര്യം വരുകയായിരുന്നുഎന്നും വിനോദ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.