Connect with us

ആ അവസരങ്ങളില്‍ താന്‍ വിഷാദ രോഗത്തിലൂടെയാണ് കടന്നു പോയത്, വെളിപ്പെടുത്തലുമായി ആദിത്യന്‍ ജയന്‍

Malayalam

ആ അവസരങ്ങളില്‍ താന്‍ വിഷാദ രോഗത്തിലൂടെയാണ് കടന്നു പോയത്, വെളിപ്പെടുത്തലുമായി ആദിത്യന്‍ ജയന്‍

ആ അവസരങ്ങളില്‍ താന്‍ വിഷാദ രോഗത്തിലൂടെയാണ് കടന്നു പോയത്, വെളിപ്പെടുത്തലുമായി ആദിത്യന്‍ ജയന്‍

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്നാണ് ആദിത്യനും അമ്പിളിയും. ആദിത്യന് എതിരം ആരോപണങ്ങള്‍ ഉന്നയിച്ച് അമ്പിളി ദേവി രംഗത്തെത്തിയതോടെ അമ്പിളിലുടെ വാദങ്ങള്‍ തെറ്റാണെന്നും അമ്പിളിയാണ് കുറ്റക്കാരി എന്ന തരത്തില്‍ ആരോപണങ്ങളും തെളിവുകളുമായി ആദിത്യന്‍ രംഗത്തെത്തിയിരുന്നു.

ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. ഇപ്പോഴിതാ ആദിത്യനും അമ്പിളിയും ഒരുമിച്ചുളള ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരിക്കുന്നത്.

കൗമുദി ടിവിയുടെ ഡേ വിത്ത് സ്റ്റാറില്‍ അവതാരക കഴിഞ്ഞ കാലങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ആദിത്യന്‍ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. സെറ്റില്‍ മദ്യപിച്ച് താന്‍ പോകാറില്ല, സെറ്റില്‍ മദ്യപിച്ച് വരുന്നവരെ എനിക്കറിയാം. മദ്യപിച്ച് സെറ്റിലെത്തി പ്രശ്നമുണ്ടാക്കുന്നവരെ മാറ്റിനിര്‍ത്തേണ്ട അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്. ഞാന്‍ പുകവലിക്കാറില്ല, 2016ന് ശേഷം ജീവിത സാഹചര്യങ്ങള്‍ കൊണ്ടാണ് ചില ശീലങ്ങള്‍ എനിക്കുണ്ടായത്.

വിഷാദത്തിലൂടെ വരെ കടന്ന് പോയി. ഭക്തി മാര്‍ഗത്തിലൂടെയൊക്കെ സഞ്ചരിച്ചും സീത എന്ന സീരിയലില്‍ അഭിനയിച്ചുമൊക്കെയാണ് ആ അവസ്ഥയെ മറികടന്നത്. ദൈവത്തെ മുറുകെ പിടിക്കുന്നതിനാല്‍ കൈവിട്ടിട്ടില്ല, ഇപ്പോഴും ഈ നിമിഷം വരെ അവിടുന്നൊരു കൈതരും.

അതെപ്പോഴും ഞാന്‍ പറയാറുളളള കാര്യവുമാണ്. എന്റെ അമ്മയ്ക്കൊക്കെ എന്നെ വലിയ ഇഷ്ടമായിരുന്നു. കാരണം അച്ഛനെയും അമ്മയെയും ഞാന്‍ നന്നായി നോക്കിയിട്ടുണ്ട് അതുകൊണ്ട് നശിക്കത്തില്ല എന്നും ആദിത്യന്‍ ജയന്‍ അഭിമുഖ പരിപാടിയില്‍ പറഞ്ഞു.

ഏതൊരു കുടുംബ ജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായത്. കൊല്ലുമെന്നോ സൈബര്‍ ആക്രണം നടത്തുമെന്നോ താന്‍ പറഞ്ഞിട്ടില്ലെന്നുമാണ് ആദിത്യന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സീത സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അമ്പിളിയുടെയും ആദിത്യന്റെയും വിവാഹം.

സീരിയലിലും ഭാര്യഭര്‍ത്താക്കന്മാരായാണ് ഇരുവരും അഭിനയിച്ചത്. വിവാഹ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണ് ഇവരുടെ കല്യാണത്തെ കുറിച്ച് പ്രേക്ഷകര്‍ അറിയുന്നത്. ആദ്യ വിവാഹത്തില്‍ അമ്പിളിക്ക് ഒരു മകനുണ്ട്. ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പാണ് അമ്പിളിയുടെയും ആദിത്യന്റെയും ജീവിതത്തിലേക്ക് മകന്‍ വന്നത്.

അമ്പിളി ദേവി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അമ്പിളിയും ആദിത്യനും വേര്‍ പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതികരണവുമായി ആദിത്യന്‍ എത്തിയിരുന്നു.

അമ്പിളി ഇപ്പോഴും തന്റെ ഭാര്യ ആണെന്നും തങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ആദിത്യന് മറ്റൊരു സത്രീയുമായി ബന്ധം ഉണ്ടെന്നും ഭര്‍ത്താവ് തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടുവെന്നും ആണ് അമ്പിളി വെളിപ്പെടുത്തിയത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം പറഞ്ഞത്.

ഗര്‍ഭിണിയായ ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും അതിന് ശേഷം ആദിത്യന്‍ വീട്ടിലേക്ക് വരുന്നത് കുറവായിരുന്നെന്നും അമ്പിളി പറഞ്ഞിരുന്നു. തുടര്‍ന്നാണ് അമ്പിളിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയും തെളിവുകളുമായി ആദിത്യന്‍ ജയന്‍ എത്തിയത്. അദ്ദേഹവും മനോരമയ്ക്ക് തന്നെ നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാര്യക്കെതിരെ രംഗത്തെത്തിയത്. അമ്പിളിയുടേത് വ്യാജ ആരോപണങ്ങളാണെന്ന് ആദിത്യന്‍ പറഞ്ഞത്.

മിനിസ്‌ക്രീനില്‍ ബാലതാരമായി ആയിരുന്നു അമ്പിളിയുടെ തുടക്കം. ദൂരദര്‍ശനിലെ ഹിറ്റ് പരമ്പരകളായിരുന്ന താഴ്‌വാര പക്ഷികള്‍, അക്ഷയപാത്രം തുടങ്ങിയ സീരിയലുകളില്‍ ആയിരുന്നു അമ്പിളി ബാലതാരമായി എത്തിയത്. തുടര്‍ന്ന് നിരവധി ജനപ്രിയ ചാനലുകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത് പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുവാന്‍ താരത്തിനായി.

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു അമ്പിളിയുടെ സഹോദരനായി അഭിനയിച്ചത്. ഒന്നാം വിവാഹ വാര്‍ഷികത്തിന് മുന്‍പാണ് അമ്പിളിയുടേയും ആദിത്യന്റെയും ജീവിതത്തിലേക്ക് മകന്‍ എത്തിയത്. അര്‍ജുന്‍ എന്നാണ് കുഞ്ഞിന് ഇരുവരും പേരിട്ടത്. നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ് ആദിത്യന്‍.

More in Malayalam

Trending

Recent

To Top