News
നമ്മള് പരാജിതരായി, നമ്മുടെ ആരോഗ്യ സംവിധാനവും വലിയ പരാജയം
നമ്മള് പരാജിതരായി, നമ്മുടെ ആരോഗ്യ സംവിധാനവും വലിയ പരാജയം
Published on
കോവിഡ് രണ്ടാം ഘട്ടത്തില്‍ ഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. വളരെ പെട്ടെന്നാണ് രോഗവ്യാപനം. എന്നാല്‍ ഇപ്പോഴിതാ നിലവിലെ രാജ്യത്തെ അവസ്ഥ വളരെ മോശമാണ്.
സഹായിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരോഗ്യ സംവിധാനത്തിലുള്ള പ്രശ്നങ്ങള്‍ കാരണം ശ്രമങ്ങള്‍ പരാജയപ്പെടുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന് സോനു സൂദ.് ട്വിറ്ററിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ‘
എന്നോട് ചോദിച്ചത് 570 കിടക്കകള്‍. എത്തിക്കാനായത് 112 എണ്ണം. ആവശ്യപ്പെട്ട കോവിഡ് ഇന്‍ജക്ഷനുകള്‍ 1477 എണ്ണമാണ്. എന്നാല്‍ 18 എണ്ണം മാത്രമാണ് ലഭിച്ചത്.
നമ്മള് പരാജിതരായി, അതുപോലെ തന്നെ നമ്മുടെ ആരോഗ്യ സംവിധാനവും വലിയ പരാജയം’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
Continue Reading
You may also like...
