Connect with us

സംസ്ഥാനത്ത് തിയേറ്ററുകള്‍ അടയ്ക്കില്ല;ഏഴരക്ക് ഉള്ളില്‍ പ്രദര്‍ശനം അവസാനിപ്പിക്കണം

News

സംസ്ഥാനത്ത് തിയേറ്ററുകള്‍ അടയ്ക്കില്ല;ഏഴരക്ക് ഉള്ളില്‍ പ്രദര്‍ശനം അവസാനിപ്പിക്കണം

സംസ്ഥാനത്ത് തിയേറ്ററുകള്‍ അടയ്ക്കില്ല;ഏഴരക്ക് ഉള്ളില്‍ പ്രദര്‍ശനം അവസാനിപ്പിക്കണം

സംസ്ഥാനത്ത് തിയേറ്ററുകള്‍ അടയ്ക്കില്ലെന്ന് തിരുമാനം. തിയേറ്റര്‍ സംഘടന വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനമായത്

പക്ഷെ പ്രവര്‍ത്തിക്കുന്ന തിയേറ്ററുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. ഏഴരക്ക് ഉള്ളില്‍ പ്രദര്‍ശനം അവസാനിപ്പിക്കണം. നിയമം പാലിക്കാതിരുന്നാല്‍ ഉണ്ടാവുന്ന നിയമ നടപടിയില്‍ സംഘടന ഇടപെടില്ലെന്നും തീരുമാനമായി.

നിലവില്‍ തിയേറ്ററുകള്‍ തുറക്കുന്നുണ്ടെങ്കിലും പുതിയ സിനിമ റിലീസുകള്‍ ഉണ്ടാവില്ല. കോവിഡിന്റെ ആദ്യവരവില്‍ തിയേറ്റര്‍ അടച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ച ആനുകൂല്യങ്ങള്‍ കിട്ടാത്തതിനാലാണ് ഉടമകള്‍ക്ക് തിയേറ്റര്‍ അടച്ചുപൂട്ടാന്‍ നിലവില്‍ ബുദ്ധിമുട്ടുള്ളത് എന്നാണ് സൂചന.

അതേസമയം സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും.

സിനിമാ തിയേറ്ററുകള്‍ക്കും മാളുകള്‍ക്കും മള്‍ട്ടിപ്ലള്‍ക്‌സുകള്‍ക്കും ഏഴര മണി വരെയാണ് പ്രവര്‍ത്തനാനുമതി.

More in News

Trending

Recent

To Top