Connect with us

സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്

Bollywood

സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്

സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ്

തട്ടിപ്പ് കേസിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് നടപടി. ലുധിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകനായ രാജേഷ് ഖന്നയാണ് പരാതിക്കാരൻ. ലുധിയാന ജുഡീഷ്യൽ മജിസ്ട്രേറ്റ് രമൺപ്രീത് കൗർ ആണ് നടനെ അറസ്റ്റ് ചെയ്യാൻ വാറന്റ് പുറപ്പെടുവിച്ചത്.

മുഖ്യപ്രതിയായ മോഹിത് ശുക്ല റിജിക്ക കോയിൻ ഇടപാടിൽ നിക്ഷേപിച്ചാൽ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് തന്റെ പണം തട്ടിയെന്നാണ് രാജേഷ് ഖന്നയുടെ ആരോപണം. കേസിൽ മൊഴി നൽകാൻ സോനു സൂ​ദിനെ കോടതി വിളിപ്പിച്ചെങ്കിലും ഇതിനായി അയച്ച സമൻസ് താരം കൈപ്പറ്റിയിരുന്നില്ല.

ഇതിന് പിന്നാലെയാണ് സോനു സൂദിനെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള ഓഷിവാര പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനോടാണ് ഉത്തരവിട്ടിരിക്കുന്നത്. ഫെബ്രുവരി 10ന് കേസ് പരിഗണിക്കുമ്പോൾ നടനെ കോടതിയിൽ ഹാജരാക്കാനാണ് കോടതിയുടെ നിർദേശം.

അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് സോനു സൂദ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കാണുകയും തിങ്കളാഴ്ച സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നാല് ആംബുലൻസുകൾ സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

More in Bollywood

Trending

Recent

To Top