Malayalam
ഡയലോഗില്ലാത്തത് തനിക്ക് ഒരിക്കലും ഒരു പ്രശ്നമായി തോന്നിയിട്ടില്ല, നല്ല ക്യാരക്ക്റ്റര്‍ റോള്‍ ആയാല്‍ മതി
ഡയലോഗില്ലാത്തത് തനിക്ക് ഒരിക്കലും ഒരു പ്രശ്നമായി തോന്നിയിട്ടില്ല, നല്ല ക്യാരക്ക്റ്റര്‍ റോള്‍ ആയാല്‍ മതി
വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിട്ടുള്ള താരങ്ങളില്‍ ഒരാളാണ് നിമിഷ സജയന്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി ആയിരുന്നു നിമിഷ സജയന് എത്തിയത്.
സുമതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിമിഷ അവതരിപ്പിച്ചത്. എന്നാല്‍ വളരെ ശക്തമായ കഥാപാത്രമാണെങ്കിലും സുമതിക്ക് ഡയലോഗുകളില്ല.
ഇതിന് മുമ്പ് ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലായാലും താരത്തിന്റെ കഥാപാത്രത്തിന് അധികം ഡയലോഗുകള്‍ ഉണ്ടായിരുന്നില്ല. പക്ഷെ ആ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എ ന്നാല് ഇപ്പോഴിതാ അത്തരത്തില്‍ ഡയലോഗില്ലാത്തത് തനിക്ക് ഒരിക്കലും ഒരു പ്രശ്നമായി തോന്നിയിട്ടില്ലെന്നാണ് നിമിഷ പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് വ്യക്തമാക്കിയത്.
‘നായാട്ടിലും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലും എനിക്ക് ഡയലോഗില്ല. അത് ഒരിക്കലും എന്നെ ബാധിക്കാറില്ല. ഞാന്‍ എപ്പോഴും പറയാറുള്ള കാര്യമാണ് ഞാന്‍ ലീഡ് റോള്‍ വേണമെന്ന് ഒരിക്കലും നിര്‍ബന്ധം പറയാറില്ല. നല്ല ക്യാരക്ക്റ്റര്‍ റോള്‍ ആകണമെന്നെ ഉള്ളു.
ഇപ്പൊള്‍ കുപ്രസിദ്ധ പയ്യനിലാണെങ്കിലും ഞാന്‍ ലീഡല്ല അതില്‍. സ്റ്റാന്റ് അപ്പിലും രജിഷയാണ് ലീഡ്. ഞാന്‍ സുഹൃത്തായിട്ടുള്ള ക്യാരക്ക്റ്ററാണ്. എനിക്ക് അത്തരം കഥാപാത്രങ്ങള്‍ കിട്ടിയാല്‍ മതി’ എന്നാണ് നിമിഷ പറയുന്നത്.
