Connect with us

ഇതൊന്നും അത്ര ശരില്ല, മറ്റ് പ്രാദേശിക സിനിമകളില്‍ നിന്ന് നിങ്ങള്‍ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്; ഫഹദിനും കൂട്ടര്‍ക്കും കുറിപ്പുമായി ബോളിവുഡ് നടന്‍

Malayalam

പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടി മുന്നേറുകയാണ് ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ ചിത്രമായ ജോജി. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

ഇപ്പോഴിതാ പ്രമുഖ നടന്‍ ഗജരാജ് റാവു ഫഹദിനും കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാള സിനിമ സംവിധായകര്‍ക്കും എന്ന അഭിസംബോധനയോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് ആരംഭിക്കുന്നത്.

”മതി. നിങ്ങള്‍ നിരന്തരം യഥാര്‍ത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാര്‍ത്ഥതയോടെ അവതരിപ്പിക്കുകയും അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ല. മറ്റ് പ്രാദേശിക സിനിമകളില്‍ നിന്ന് നിങ്ങള്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയില്‍ നിന്ന്.

നിങ്ങള്‍ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ട്. മടുപ്പിക്കുന്ന മാര്‍ക്കറ്റിങ് കാമ്പെയ്നുകളും പ്രമോഷനുകളും എവിടെയാണ്? ആത്മാവില്ലാത്ത റീമേക്കുകള്‍ എവിടെയാണ്? വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ഇത് അല്‍പ്പം കടന്ന കൈയ്യാണ്.

ഞാനീ പറഞ്ഞതൊന്നും നിങ്ങള്‍ കാര്യമായി എടുക്കില്ലെന്നും ഇനിയും നല്ല സൃഷ്ടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോള്‍ നിങ്ങളുടെ സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ ഒരു പാക്കറ്റ് പോപ്‌കോണുമായി ഞാന്‍ റെഡിയായിരിക്കും,” എന്നും അദ്ദേഹം കുറിച്ചു.

More in Malayalam

Trending

Recent

To Top