Malayalam
യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി
യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി
Published on
നടനും ബാലുശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മജന്‍ ബോള്‍ഗാട്ടിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി.
ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി ധര്‍മജന്‍ പറഞ്ഞു.
ശിവപുരം 187, 188 ബൂത്തില്‍ വച്ചാണ് സംഭവമുണ്ടായത്. ബൂത്തില്‍ പ്രവേശിക്കാനെത്തിയ തന്നെ തടയുകയും തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് ധര്‍മ്മജന്‍ പറയുന്നത്.
സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ബൂത്തില്‍ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്നും പാസ്സ് തന്റെ കൈയില്‍ ഉണ്ടായിരുന്നെന്നും ധര്‍മജന്‍ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ല.
Continue Reading
You may also like...
Related Topics:Dharmajan Bolgatty
