Malayalam
കുടുംബസമേതം വോട്ട് രേഖപ്പെടുത്തി കൃഷ്ണകുമാര്‍; കേരളത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നുവെന്നും താരം
കുടുംബസമേതം വോട്ട് രേഖപ്പെടുത്തി കൃഷ്ണകുമാര്‍; കേരളത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നുവെന്നും താരം
Published on
തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാറും കുടുംബവും വോട്ട് രേഖപ്പെടുത്തി.
ഭാര്യ സിന്ധു, മക്കളായ ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ, എന്നിവര്‍ക്കൊപ്പമാണ് കൃഷ്മകുമാര്‍ വോട്ട് ചെയ്യാനെത്തിയത്.
കേരളത്തില്‍ ഒരു മാറ്റം പ്രതീക്ഷിക്കാമെന്നും അതിന്റെ ഫലം മെയ് രണ്ടിന് കാണാമെന്നും കൃഷ്മണകുമാര്‍ പറഞ്ഞു.
ഇതുവരെ രണ്ടുകക്ഷികള്‍ മാത്രമാണ് ചിത്രത്തിലുണ്ടായിരുന്നത്, ഇക്കുറി ത്രികോണമത്സരമാണ് പലയിടങ്ങളിലും. ജനങ്ങള്‍ക്കിടയില്‍ ഭരണവിരുദ്ധ വികാരമുണ്ട്.
ഈ തിരഞ്ഞെടുപ്പ്, ജീവിതം എങ്ങനെ നയിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാനുള്ള അവസരമാണെന്നും ചിന്തിച്ച് വോട്ട് ചെയ്യൂവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
Continue Reading
You may also like...
Related Topics:krishnakumar
