Malayalam
തമാശയ്ക്ക് ശേഷം അഷറഫ് ഹംസ ചിത്രത്തില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍
തമാശയ്ക്ക് ശേഷം അഷറഫ് ഹംസ ചിത്രത്തില്‍ നായകന്‍ കുഞ്ചാക്കോ ബോബന്‍
Published on
2019 ല്‍ പുറത്തിറങ്ങിയ തമാശ എന്ന ചിത്രത്തിന് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി കുഞ്ചാക്കോ ബോബന്‍. ചെമ്പോസ്‌കൈ മോഷന്‍ പിക്‌ച്ചേഴ്‌സും ഒപിഎം സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനയ് ഫോര്‍ട്ട്, ചിന്നു ചാന്തിനി എന്നിവരായാരുന്നു തമാശ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പല്ലിശ്ശേരി, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
അതേസമയം കുഞ്ചാക്കോ ബോബന്റേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്. നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കുന്ന നിഴല്‍, ജിസ് ജോയി ചിത്രം മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയവ അണിയറയില്‍ ഒരുങ്ങുന്നു. അ!ഞ്ചാം പാതിര ടീം വീണ്ടും ഒരുമിക്കുന്ന ചിത്രവും തയ്യാറെടുക്കുന്നുണ്ട്.
Continue Reading
You may also like...
Related Topics:kunjacko boban
