Connect with us

സെക്‌സ് എന്ന വികാരം അന്ന് എത്ര മനോഹരമായിരുന്നു, ഇപ്പോള്‍ ഇതെന്ത് വികാരമാണെന്ന് മനസിലാകുന്നില്ല

Malayalam

സെക്‌സ് എന്ന വികാരം അന്ന് എത്ര മനോഹരമായിരുന്നു, ഇപ്പോള്‍ ഇതെന്ത് വികാരമാണെന്ന് മനസിലാകുന്നില്ല

സെക്‌സ് എന്ന വികാരം അന്ന് എത്ര മനോഹരമായിരുന്നു, ഇപ്പോള്‍ ഇതെന്ത് വികാരമാണെന്ന് മനസിലാകുന്നില്ല

നിരവധി പുതുമുഖ താരങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ സംവിധായകന്‍ ആണ് ബാലചന്ദ്ര മേനോന്‍. ശോഭന, പാര്‍വതി, മണിയന്‍ പിള്ള രാജു, ആനി എന്നിവരെ ചലച്ചിത്ര ലോകത്തേയ്ക്ക് പിടിച്ചു കയറ്റിയത് ബാലചന്ദ്ര മേനോന്‍ ആണ്. എവിടെയും തന്റെ അഭിപ്രായം തുറന്നു പറയാന്‍ മടി കാണിക്കാത്ത ബാലചന്ദ്ര മേനോന്‍ തന്റെ അഭിപ്രായങ്ങള്‍ എല്ലാം തന്ന പങ്ക് വെയ്ക്കാറുണ്ട്. സമകാലിക സംഭവങ്ങളും ഓര്‍മ്മക്കുറിപ്പുകളും അങ്ങനെ എല്ലാ വിശേഷങ്ങളും പങ്ക് വെയ്ക്കാറുള്ള ബാലചന്ദ്ര മേനോന്‍ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. താരം പങ്കിടുന്ന എല്ലാ പോസ്റ്റുകളും ചര്‍ച്ചയാകാറുമുണ്ട്.

എന്നാല്‍ ഇപ്പോള്‍ ന്യൂജനറേഷന്‍ സിനിമയിലെ റൊമാന്റിക് രംഗങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്ര മേനോന്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു തമിഴ് സിനിമയിലെ സീനിനെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ടായിരുന്നു ബാലചന്ദ്ര മേനോന്‍ പ്രതികരിച്ചത്. മലയാള സിനിമയില്‍ റൊമാന്റിക് രംഗങ്ങള്‍ അതി മനോഹരമായി കാണിച്ച കാലമുണ്ടായിരുന്നുവെന്നും അന്നൊന്നും അത് കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകര്‍ നെറ്റി ചുളിച്ചിട്ടില്ലെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

‘അടുത്തിടെ ഒരു തമിഴ് സിനിമയിലെ ഗാനം കണ്ടു. നായകന്‍ ആദ്യം കട്ടിലിലേക്ക് വീഴുന്നു, പിന്നീട് നായകന്റെ പുറത്തേക്ക് നായിക വീഴുന്നു. എന്നിട്ട് അവള്‍ അവന്റെ മുഖത്തേക്ക് തുപ്പുന്നു, അത് ക്ലോസപ്പ് ഷോട്ടില്‍ കാണിക്കുന്നു, ഇതെന്ത് വികാരമാണ് എന്ന് മനസിലാകുന്നില്ല. ഇവിടെ സേതുമാധവന്‍ സാര്‍ എത്ര മനോഹരമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘പുനര്‍ജ്ജന്മം’ എന്ന സിനിമയിലൂടെ സെക്‌സ് എന്ന വികാരം കാണിച്ചത്‌. അന്നൊന്നും ഇവിടെ ആരും നെറ്റി ചുളിച്ചിട്ടില്ല. ഇന്ന് അതൊരു വീര്‍പ്പുമുട്ടലാണ്. ഭക്ഷണം വായില്‍ക്കൂടി കഴിക്കുന്നതാണ് അതിന്റെ ഭംഗി. പക്ഷേ ഇന്നത്തെ ചില സിനിമകള്‍ കാണുമ്പോള്‍ എനിക്ക് അങ്ങനെ തോന്നാറില്ല’. എന്നും ബാലചന്ദ്ര മേനോന്‍ പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകളെ അശ്ലീല സംഭാഷണം നടത്തി അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തിലും പ്രതികരണവുമായി ബാലചന്ദ്ര മേനോന്‍ എത്തിയിരുന്നു. ഭാഗ്യലക്ഷ്മിക്കൊപ്പമുള്ളൊരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു അഭിപ്രായം തുറന്നു പറഞ്ഞത്. ആദ്യ ചിത്രമായ ‘ഉത്രാടരാത്രി’ മുതല്‍ തനിക്ക് ഭാഗ്യലക്ഷ്മിയെ അറിയാമെന്നും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബാലചന്ദ്ര മേനോന്‍ കുറിച്ചിരിക്കുന്നു. വേഷവിധാനത്തിലും ഇടപഴലുകളിലും നോക്കിലും വാക്കിലും ഒരുകുലീനത സൂക്ഷിക്കാന്‍ മനപ്പൂര്‍വ്വമായി ശ്രമിക്കുന്ന ഒരു ഒരാളായിട്ടാണ് താന്‍ അവരെ മനസ്സിലാക്കിയിരിക്കുന്നതെന്നും എന്നാല്‍ ആ ഭാഗ്യലക്ഷ്മിയെ ഇന്നലെ ചാനലുകളില്‍ കണ്ടപ്പോള്‍ താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയെന്നും ബാലചന്ദ്ര മേനോന്‍ കുറിപ്പില്‍ എഴുതി.



സമൂഹം അങ്ങേയറ്റം ബഹുമാനിക്കുന്ന സുഗതകുമാരി ടീച്ചറും, ആരോഗ്യമന്ത്രിയും, വനിതാ കമ്മീഷന്‍ ചെയര്‍മാനുമൊക്കെ ഒരാളിന്റെ വീട്ടില്‍ കയറിച്ചെന്നു കരി ഓയില്‍ ഒഴിച്ച് കയേറ്റം ചെയ്ത ഒരാളെ അഭിനന്ദിക്കുന്ന തലത്തില്‍ പെരുമാറിയത് നല്‍കുന്നത് നല്ല സന്ദേശമാണോ എന്ന് കൂടി ആലോചിക്കണമെന്ന് ബാലചന്ദ്ര മേനോന്‍ ചൂണ്ടിക്കാട്ടുന്നു. കുറ്റവാളിയെ പിടിക്കേണ്ട ജോലി പോലീസിനും, ശിക്ഷ വിധിക്കാനുള്ള അധികാരം കോടതിക്കും, അവരോധിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് നമ്മെ നയിക്കേണ്ടതെന്നും ബാലചന്ദ്ര മേനോന്‍ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇത് ഏറെ ചര്‍ച്ചയായിരുന്നു.

More in Malayalam

Trending

Recent

To Top