Connect with us

പിറന്നാള്‍ ദിനത്തില്‍ എഴുതിയ റാപ്പ് സോങ്ങിന്റെ വരികള്‍ പാടി നീരജ് മാധവ്

Malayalam

പിറന്നാള്‍ ദിനത്തില്‍ എഴുതിയ റാപ്പ് സോങ്ങിന്റെ വരികള്‍ പാടി നീരജ് മാധവ്

പിറന്നാള്‍ ദിനത്തില്‍ എഴുതിയ റാപ്പ് സോങ്ങിന്റെ വരികള്‍ പാടി നീരജ് മാധവ്

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ നീരജ് മാധവിന്റെ പിറന്നാള്‍. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ എഴുതിയ റാപ്പ് സോങ്ങിന്റെ വരികള്‍ പാടിയിരിക്കുകയാണ് നീരജ് മാധവ്. തന്റെ ഫേസ്ബുക്കിലാണ് താരം എഴുതിയ പുതിയ റാപ്പ് സോങ്ങ് പങ്കുവെച്ചത്.

എന്റെ പുറത്തിറങ്ങാനിരിക്കുന്ന എച്ച്ബിഡി എന്ന പാട്ടിലെ ചില വരികളാണ്. ട്രാക്കിന് വേണ്ടിയുള്ള ഹുക്ക് ലൈന് കുറച്ച് കാലം മുന്നെ എഴുതിയതാണ്.

ഞാന്‍ കഴിഞ്ഞ ദിവസം എഴുതിയ ഒരു ഫ്രീ വേഴ്സ് ഈ ഗാനത്തിന് അനുയോജ്യമായി തോന്നി. ഒരുപാട് ട്രാക്കുകള്‍ പണിപ്പുരയിലാണ്. വര്‍ഷാവസാനം ആല്‍ബം പുറത്തിറക്കണമെന്നാണ് കരുതുന്നത് എന്നും നീരജ് പറഞ്ഞു.

അതേസമയം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പാട്ട് എന്ന ചിത്രത്തില്‍ നീരജ് ഒരു ഗാനം ആലപിച്ചിട്ടുണ്ട്. താന്‍ എഴുതിയ പാട്ടുകളെല്ലാം തന്റെ ഇഷ്ടത്തിനാണ് പാടിയത്. ഒരിക്കലും മറ്റൊരാള്‍ക്ക് വേണ്ടി പാടുമെന്ന് കരുതിയിരുന്നില്ലെന്നും നിരജ് പറഞ്ഞിരുന്നു.

More in Malayalam

Trending