Malayalam
അത് ഞാന്‍ അല്ല, ‘തന്റെ മരണ വാര്‍ത്ത’യോട് പ്രതികരിച്ച് ഷാനവാസ്
അത് ഞാന്‍ അല്ല, ‘തന്റെ മരണ വാര്‍ത്ത’യോട് പ്രതികരിച്ച് ഷാനവാസ്
സംവിധായകന് ഷാനവാസ് നരണിപ്പുഴ കഴിഞ്ഞദിവസം ആണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ച് ഈ ലോകത്തോട് വിടപറയുന്നത്. മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുക്കുകയും നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിച്ച് എത്തുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ ധര്‍മ്മസങ്കടത്തിലായത് സീരിയല്‍ താരം ഷാനവാസ് ആണ്. മരിച്ചത് ഇദ്ദേഹം ആണെന്ന് കരുതി നിരവധി ഫോണ്‍ കോളുകള്‍ വന്നതോടെയാണ് താരവും ഇതേകുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് താരം ലൈവില്‍ എത്തുകയും ആരാധകരോട് താന്‍ മരിച്ചിട്ടെന്നും തനിക്ക് കുഴപ്പമൊന്നും ഇല്ലെന്നും അറിയിക്കുന്നത്.
ചാനലില്‍ പ്രചരിച്ച വീഡിയോയുടെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് ഷാനവാസ് പ്രതികരിച്ചത്. ചാനലില്‍ എന്റെ ഫോട്ടോയും വീഡിയോയും വെച്ച് ന്യൂസ് വന്നത് ഞാനല്ല അവര്‍ക്കെന്തോ തെറ്റ് പറ്റിയതാണ്, എന്ന വിശദീകരണത്തോടെ നടന് സ്ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയ വഴി പോസ്റ്റ് ചെയ്തിട്ടുണ്ട് . മാത്രമല്ല തന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോയും ചാനലില്‍ നിന്നും നീക്കം ചെയ്യണം എന്നും താരം അഭ്യര്‍ത്ഥിച്ചു. ബിസിനെസ്സ് ആവശ്യത്തിനായി തൃശൂരില്‍ നിന്നും ആലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഷാനവാസ് വിവരം അറിയുന്നത്. കുങ്കുമപ്പൂവിലെ രുദ്രനായും സീതയിലെ ഇന്ദ്രനായും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ഷാനവാസ് ഷാനുവിന് ആരാധകര്‍ ഏറെയാണ്. പ്രിയ നടന്റെ ചിത്രങ്ങളും വീഡിയോകളും വെച്ച് മാധ്യമ വാര്‍ത്ത കൂടി വന്നതോടെ ആരാധ്കരും സങ്കടത്തിലാകുകയായിരുന്നു.
ഒരു പ്രമുഖ ചാനലില്‍ ആയിരുന്നു സംവിധായകന് ഷാനവാസിന് പകരം സീരിയല്‍ താരം ഷാനവാസിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇരുവരുടെയും പേരിലെ സാമ്യത ആണ് ഇത്തരത്തിലൊരു തെറ്റ പറ്റാന്‍ കാരണം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഷാനവാസിന് ഹൃദയാഘാതം സംഭവിക്കുന്നത്. തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ ഐസിയുവിലായിരുന്ന ഷാനവാസിനെ സ്ഥിതി ഗുരുതരമായതിനാല്‍ കൊച്ചിയില്‍ എത്തിച്ച് ചികിത്സ നല്കാന് തീരുമാനിക്കുകയായിരുന്നു.
