Connect with us

അന്ന് രണ്ട് കള്ളന്‍മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു, ഞങ്ങളും ആ ഒരു കാര്യമേ പറഞ്ഞുള്ളൂ; വൈറലായി സംവിധായകന്റെ പോസ്റ്റ്

Malayalam

റോമന്‍സ് എന്ന തന്റെ സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു. ഇപ്പോള്‍ ബിഷപ്പ് ഉള്‍പ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു എന്ന് സംവിധായകന്‍ ബോബന്‍ സാമുവല്‍. തന്റെ ഫേസ് ബുക്കിലൂടെയാണ് ബോബന്‍ സാമുവല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘എന്റെ റോമന്‍സ് എന്ന സിനിമയില്‍ രണ്ട് കള്ളന്‍മാരെ പുണ്യാളന്മാരാക്കി എന്ന് പറഞ്ഞ് എന്തൊക്കെ പുകില്‍ ആയിരുന്നു. ഇപ്പോ ബിഷപ്പ് ഉള്‍പ്പെടെ കള്ളനെ പുണ്യാളനായി വാഴ്ത്തുന്നു. ഒരു കാര്യമെ ആ സിനിമയിലൂടെ ഞങ്ങളും പറഞ്ഞുള്ളു. പുണ്യാളനാകാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യമൊ കുലമഹിമയോ ആവശ്യമില്ല ‘മനഃസാക്ഷി’എന്നൊന്ന് ഉണ്ടായാല്‍ മതി, കാലമേ നന്ദി’ എന്നാണ് സംവിധായകന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം.

സംവിധായകന്റെ പോസ്റ്റ് വൈറലായതോടെ ലൈക്കും കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയം തന്നെയാണ് ഇത്. സിസ്റ്റര്‍ അഭയ കൊലപാതക്കേസില്‍ ഒന്നാം പ്രതി തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും മൂന്നാം പ്രതി സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷയുമാണ് ലഭിച്ചത്. തിരുവനന്തപരും സിബിഐ പ്രത്യേക കോടതിയുടെതാണ് വിധി. ജഡ്ജി കെ.സനല്‍കുമാറാണ് വിധി പറഞ്ഞത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.

More in Malayalam

Trending

Recent

To Top